മണ്ണാര്‍ക്കാട് : .യു.ഡി.എഫ് ഭരിക്കുന്ന കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡ ന്റായി കോണ്‍ഗ്രസ് അംഗം രാജന്‍ ആമ്പാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫി ലെ സി.പി.ഐ.പ്രതിനിധി പി.അജിത് ആയിരുന്നു തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാ ര്‍ത്ഥി. 18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 11, (ലീഗ് -ആറ്, കോണ്‍ഗ്രസ് നാല്, സി.എം.പി-1), എല്‍.ഡി.എഫ്. ഏഴ് (സി.പി.എം-നാല്, സി.പി.ഐ.-മൂന്ന്) എന്നിങ്ങനെയാ ണ് കക്ഷിനില. രാജന്‍ ആമ്പാടത്തിന് 10 വോട്ടുകളും അജിത്തിന് ഏഴ് വോട്ടുകളും ലഭിച്ചു. ശാരീരിക പ്രശ്‌നങ്ങള്‍ കാരണം മുസ്‌ലിം ലീഗ് അംഗം ഷെരീഫ് വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയില്ല. അസി.രജിസ്ട്രാര്‍ കെ.ജി.സാബു വരണാധികാരിയായിരുന്നു.

യു.ഡി.എഫ്. ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ മൂന്ന് വര്‍ഷം മുസ്‌ലിം ലീഗി നും ശേഷിക്കുന്ന രണ്ട് വര്‍ഷം കോണ്‍ഗ്രസിനുമാണ്. ഇത് പ്രകാരം പ്രസിഡന്റായിരുന്ന ലീഗ് പ്രതിനിധി കെ.കെ.ലക്ഷ്മിക്കുട്ടി കഴിഞ്ഞ മാസം രാജി വെച്ചിരുന്നു. ഇതേ തുടര്‍ന്നാ ണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുന്നണി ധാരണ അനുസരിച്ച് കോണ്‍ഗ്രസ് അംഗം ഡി.വിജയലക്ഷ്മി വൈസ് പ്രസിഡന്റ് സ്ഥ്ാനവും ഇന്ന് രാജിവച്ചു. പുതുതായി തെര ഞ്ഞെടുക്കപ്പെട്ട രാജന്‍ ആമ്പാടത്തിനെ യു.ഡി.എഫ്. നേതാക്കള്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ചുങ്കം ഭാഗത്തേക്ക് ആഹ്ലാദ പ്രകടനവും നടത്തി. ഡി.സി.സി.ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, ഫിലിപ്പ്, കോയക്കുട്ടി,അസീസ് പച്ചീരി, കെ.കെ.ബഷീര്‍, അന്‍സാരി മാസ്റ്റര്‍, കെ.പി.ഹംസ, അബു വറോടന്‍, വി.വി. ഷൗക്കത്തലി, കെ.ബാലകൃഷ്ണന്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പി.കെ.നസീര്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!