അലനല്ലൂര്‍: ജനകീയ ശാസ്ത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിന്തകന്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന പ്രൊഫ.പി. ഇ.ഡി. നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. അലനല്ലൂര്‍ ടൗണില്‍ വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന യോഗം ശാസ്ത്ര സാഹിത്യപരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം എ.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുത്തനിന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന വിഷയത്തില്‍ ജനകീയ ശാസ്ത്രക്ലാസും നടത്തി. പ്രൊഫ.പി. ഇ.ഡി. നമ്പൂതിരി അനുസ്മരണ സമിതിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എം.രാമചന്ദ്രന്‍ അധ്യക്ഷനായി. കെ.എ.സുദര്‍ശ നകുമാര്‍, സുധീര്‍ കരിമ്പ, സി.ഉണ്ണികൃഷ്ണന്‍, എ.രാമകൃഷ്ണന്‍, സി.ടി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!