തച്ചനാട്ടുകര : വന്യജീവികളില്‍ നിന്നും കൃഷിയെ രക്ഷിക്കാന്‍ പ്രതിരോധ സംവിധാ നം വേണമെന്ന തച്ചനാട്ടുകരയിലെ കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവ ശ്യത്തിന് പരിഹാരമായി. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ സോളാര്‍ വൈദ്യുതി വേലി നിര്‍മാണം തുടങ്ങി. ആദ്യഘട്ടത്തില്‍ ചെത്തല്ലൂരി ലെ മാമ്പ്ര പാടശേഖരത്തില്‍ 15 ഹെക്ടര്‍ കൃഷിഭൂമിയിലാണ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത് ഗുണഭോക്തൃവിഹിതം ഉള്‍പ്പടെ അഞ്ച് ലക്ഷം രൂപയാണ് ചെലവഴിച്ചത്. വിവിധ പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയാ ണ് വേലി നിര്‍ മാണത്തിന് ചുക്കാന്‍ പിടിച്ചത്.
കാട്ടുപന്നി, മയില്‍ ഉള്‍പ്പടെയുള്ള വന്യജീവികളാണ് തച്ചനാട്ടുകരയില്‍ കൃഷിയ്ക്ക് ശല്ല്യമാകുന്നത്.ഇതില്‍ തന്നെ കാട്ടുപന്നിശല്ല്യമാണ് ഏറെ രൂക്ഷം. ഒട്ടേറെ കര്‍ഷകര്‍ ക്കാണ് വന്യജീവികളിലാല്‍ കൃഷിനാശം നേരിട്ടിരുന്നത്. ഇതിന് പരിഹാരം കാണാന്‍ പ്രതിരോധ വേലി നിര്‍മിക്കണമെന്ന് കര്‍ഷകര്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇനി തെക്കുംമുറി, ചെത്തല്ലൂര്‍, നറുക്കോട് പാടശേഖരളിലും സോളാര്‍ വൈദ്യുതി വേലി പദ്ധതി നടപ്പിലാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം അറിയിച്ചു.
മാമ്പ്ര പാടശേഖരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സോളാര്‍ വൈദ്യുതി വേലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബീനമുരളി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പി.മന്‍സൂറലി, ജനപ്രതിനിധികളായ പി രാധാകൃഷ്ണന്‍,ഇല്യാസ് കുന്നുംപുറം,പി എം ബിന്ദു,കൃഷി ഓഫീസര്‍ ഫെബിമോള്‍,സമദ്,പിമജീദ്,എന്‍ മുഹമ്മദലി,അലി ചെന്നാറിയില്‍ കാര്‍ ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടു ത്തു.