Day: January 28, 2024

മണ്ണാര്‍ക്കാട് സ്വദേശിനിക്ക്എം.ഫാമില്‍ ഒന്നാം റാങ്ക്

മണ്ണാര്‍ക്കാട് : തമിഴ്നാട് ഡോ.എം.ജി.ആര്‍ മെഡിക്കല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും എം.ഫാമില്‍ മണ്ണാര്‍ക്കാട് സ്വദേശിനി കെ.അഞ്ജലി ഒന്നാം റാങ്ക് നേടി. കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നാണ് അഞ്ജലി ബിഫാം പൂര്‍ത്തി യാക്കിയത്.ശിവന്‍കുന്ന് തമ്പ് വീട്ടില്‍ കൃഷ്ണകുമാര്‍-ശ്രീജ ദമ്പതികളുടെ മകളാണ്.

മതാധിഷ്ഠിത രാജ്യത്ത് ജനാധിപത്യം പുലരില്ലെന്ന് സി.ചന്ദ്രന്‍

മണ്ണാര്‍ക്കാട് : മതാധിഷ്ഠിത രാജ്യത്ത് ഒരിക്കലും ജനാധിപത്യം പുലരില്ലെന്ന് കെപിസി സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘ ടിപ്പിച്ച നേതൃകണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാന്റെ അധപതനം ഇതിന് തെളിവാണ്. മനുസ്മൃതിയില്‍ ഊന്നി…

ഓട്ടോറിക്ഷ അപകടത്തില്‍പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മണ്ണാര്‍ക്കാട് എടേരത്ത് വീട്ടില്‍ ഹംസയുടെ മകന്‍ റഫീ ക് (47), റഫീക്കിന്റെ ഭാര്യ ഷാക്കിറ (37), മക്കളായ റിഫ (11), മിഹില (8), ഹാഷിം (6)…

ഹിന്ദി അധ്യാപക കൂട്ടായ്മ യാത്രയയപ്പ് നല്‍കി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്ന് ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലാ ഹിന്ദി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഹമീദ് കൊമ്പത്ത് (കെ.എ.എച്ച്.എച്ച്.എസ് കോട്ടോപ്പാടം), ജോസ് പീറ്റര്‍,ഇന്ദു (കല്ലടി എച്ച്.എസ്, കുമരംപുത്തൂര്‍),…

അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം വര്‍ധിപ്പിച്ചു

മണ്ണാര്‍ക്കാട് : അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചു. പത്ത് വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതി…

വനിതകള്‍ക്കുള്ള സൗജന്യ മെഡിക്കല്‍ ക്യാംപ് ഫെബ്രുവരി 3ന്

അലനല്ലൂര്‍: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റി, അലനല്ലൂര്‍ യൂണിറ്റ്, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് എന്നിവയുടെയും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും…

എ.സി.ഷണ്‍മുഖദാസ് സ്മാരകമന്ദിര ശിലാസ്ഥാപനം ഫെബ്രുവരി നാലിന്

കാരാകുര്‍ശ്ശി: വലിയട്ടയില്‍ നിര്‍മിക്കുന്ന എ.സി.ഷണ്‍മുഖദാസ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മ ബ്രോഷര്‍ പ്രകാശനം വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് കൈമാറി നിര്‍വഹിച്ചു. എന്‍.സി.പി. കാരാ കുര്‍ശ്ശി മണ്ഡലം കമ്മിറ്റിയും എ.സി.ഷണ്‍മുഖദാസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തായാ ണ് വലിയട്ടയില്‍…

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍

മണ്ണാര്‍ക്കാട് : സംസ്ഥാന നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു. നഗര പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയില്‍ നഗര ജനകീയ…

ഭാര്യയെ ഭര്‍ത്താവ് വിറകുകൊള്ളി കൊണ്ട് തലക്കടിച്ചു കൊന്നു

പാലക്കാട് : കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. കുടുംബവഴ ക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ വേശുക്കുട്ടി വീട്ടില്‍ വച്ചു…

പരിശോധന നിരക്കില്‍ വന്‍ഇളവ്; അലനല്ലൂര്‍ നീതി ലാബില്‍ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നാളെ

അലനല്ലൂര്‍: ഇ.എം.എസ്. മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് ആന്‍ഡ് ഡയഗ്നോസ്റ്റി ക് സെന്ററില്‍ നാളെ മെഗാ ഹെല്‍ത്ത് ചെക്കപ്പ് ക്യാംപ് നടക്കും. രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ് സമയം. ജീവിത ശൈലി രോഗങ്ങളുടേതുള്‍പ്പടെ 1500 രൂപയോളം…

error: Content is protected !!