മണ്ണാര്‍ക്കാട്: മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആേേഘാഷിച്ചു.പെരുന്നാള്‍ നമസ്‌കാരങ്ങളും ്ഒത്തുചേരലുക ളുമായി ഈദുല്‍ ഫിത്‌റിനെആഘോഷമാക്കി.ഈദ് ഗാഹുകളിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി.പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളേയും സുഹൃത്തു ക്കളേയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവെച്ചു.

കലണ്ടപ്രകാരം ചെറിയ പെരുന്നാള്‍ അവധി വെള്ളിയാഴ്ചയായിരുന്നു.എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തല്‍ കേരളത്തില്‍ ഇന്നാണ് പെരുന്നാള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചത്.വെള്ളിയാഴ്ച കൂടി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതോടെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അഞ്ച് വെള്ളിയാഴ്ച എന്ന പ്രത്യേകത കൂടി ഇത്തവണ റംസാനില്‍ വിശ്വാസികള്‍ക്ക് ലഭിച്ചു.

പരിശുദ്ധ റംസാന്‍ പതിനേഴിലെ ചരിത്രപ്രസിദ്ധമായ ബദര്‍യുദ്ധ വിജയത്തിന്റെ സ്മരണയിലും ലൈലത്തുര്‍ ഖദ്ര്‍ എന്ന ഖുര്‍ ആന്‍ നിര്‍ണായക പുണ്യരാത്രിയെ വരവേറ്റും അതിഥികളെ സത്കരിച്ചും സാമൂഹിക നോമ്പുതുറക്കല്‍ അഥവാ ഇഫ്ത്താറുകള്‍ സംഘടിപ്പിച്ചും വിശ്വാസികള്‍ പുണ്യമാസത്തെ ധന്യമാക്കി.

വ്രതാനുഷ്ഠാനത്തിലൂടെയും സത്കര്‍മങ്ങളിലൂടെയും ആത്മീയ ശുദ്ധീകരണത്തിന് വഴിയൊരുക്കിയ പുണ്യറമദാന് പ്രാര്‍ത്ഥനയോടെ വിടചൊല്ലിയാണ് വിശ്വാസി സമൂഹം സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായ ഈദുല്‍ ഫിത്‌റിനെ വരവേറ്റത്.പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങളൊഴിവാക്കി ഒരു മാസത്തെ സഹനജീവിതം നയിച്ചതിന് പുറമെ വിചാര വികാര നിയന്ത്രണങ്ങളിലൂടെ ആത്മസംയമനം കൂടി നേടിയ നാളുകളാണ് കടന്ന് പോയത്.കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നരകവിമുക്തിയുടെയും മൂന്ന് പത്തുകളിലായി പ്രാര്‍ത്ഥനാ നിര്‍ഭരമായ രാപകലുകളായിരുന്നു റമദാനില്‍.ഒപ്പം സഹജീവി സ്‌നേഹ ത്തിന്റെ കരുതുമായി ദാനധര്‍മങ്ങളും.ശരീരവും മനസ്സും സമ്പത്തും ശുദ്ധീകരിച്ച പുണ്യമാസം കടന്ന് പോകുമ്പോള്‍ ആ ചൈതന്യം വരും നാളുകളിലും തുടരണമെന്നാണ്.
ചെറിയ പെരുന്നാള്‍ ഓര്‍മിപ്പിക്കുന്നത്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!