മണ്ണാര്‍ക്കാട്: വേനല്‍മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും കാഞ്ഞിരപ്പുഴ മേഖലയില്‍ വ്യാപക നാശനഷ്ടം.കാഞ്ഞിരപ്പുഴ ഉദ്യാന ത്തില്‍ രണ്ട് മരങ്ങള്‍ കടപുഴകി വീണു.ദിശാബോര്‍ഡുകള്‍, കുട്ടികളുടെ പാര്‍ക്കിലെ ചില ഉപകരണങ്ങളും നശിച്ചു.മരം വീഴുന്ന സമയം കുട്ടികളും മുതിര്‍ന്നവരും അടക്കം ഒട്ടേറെ പേര്‍ ഉദ്യാനത്തിലുണ്ടായിരുന്നെങ്കിലും അവ രെല്ലാം ഉദ്യാനത്തിനകത്തെ സുര ക്ഷിത വിശ്രമകേന്ദ്രങ്ങളിലായിരുന്നു.മഴയും കാറ്റും വന്നതോടെ ഗാര്‍ഡുമാരുടെ സേവനം ഒരുക്കിയിരുന്നു.

പൂഞ്ചോലയിലും പള്ളിപ്പടി കാണിവായിലും രണ്ടു വീടുകള്‍ക്ക് മുകളിലൂടെ മരം പൊട്ടിവീണു.ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.പൂഞ്ചേല മാന്തോണി കുഴിപ്പള്ളി പറമ്പില്‍ ശിവദാസന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്.അപകടസമയത്ത് വീട്ടുകാര്‍ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയതിനാല്‍ ആളപാ യമുണ്ടായില്ല.കാണിവായില്‍ കൊപ്പത്ത് സീതയുടെ് വീടിനു മുകളിലേക്കും മരക്കൊമ്പ് പൊട്ടിവീണു.

വൈദ്യുതി മേഖലയിലും നാശമുണ്ടായി.പാലക്കയം, കാഞ്ഞിരപ്പഴ മേഖലയില്‍ ഏഴ് വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു.വൈദ്യുതി ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചു. ഇഞ്ചിക്കുന്ന്, ഇരുമ്പാമുട്ടി, ചീനിക്കപ്പാറ,മൂന്നേക്ര, ഇരുമ്പകച്ചോല, അക്കിയംപാടം, മൃഗാശുപത്രിപ്പടി, പള്ളിപ്പടി കാണിവായ് എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണത്.കെ എസ് ഇ ബിക്ക് ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!