യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ 4 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്നും അരക്കിലോ കഞ്ചാവ് പിടികൂടിയെന്നാണു സൂചന. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നാണു പൊലീസ് പറയുന്നത്. വടക്കഞ്ചേരി ടൗണിന് സമീപം പ്രധാനിയിൽ സഫറി (28)നെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി വ്യാഴാഴ്ച രാത്രി 11.30 ന് വെട്ടിയത്. വെട്ട് തടഞ്ഞ സഫറിന്റെ വലതുകൈയിലെ വിരലുകൾക്കു പരുക്കേറ്റു. സഫറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!