മണ്ണാര്‍ക്കാട്: കൈക്കൂലിവാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് സംഘം അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയറായ പി.സി. രാമദാസി നെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പിടികൂടി യത്. ഇന്ന് ഉച്ചയ്ക്ക് 12ന് ചിറക്കല്പ്പടിഭാഗത്താണ് സംഭവം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരു ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് അറസ്റ്റിലായത്. 40,000 രൂപ പിടിച്ചെടുത്തതായാണ് വിവരം.