സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ (ബി.എം.ഒ.-കക) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ഒഴിവുകളുണ്ട് (ജനറല്‍ 24, ഒ.ബി.സി. 14, ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 9, എസ്.ടി. 4).
കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തില്‍ തിരുവനന്തപുരം-1, എറണാകുളം-1, കോഴിക്കോട്-1, തൃശ്ശൂര്‍-1, കോട്ടയം-1 എന്നിങ്ങനെയായി 5 ഒഴിവുകളുണ്ട്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: എം.ബി.ബി.എസ്. ബിരുദം, അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം. പി.ജി. യോഗ്യതയുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം മതി.
പ്രായം: 31.03.2019-ന് 35 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും ഭിന്നശേഷിക്കാര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്ബളം: 31705-45905 രൂപ, മറ്റ് അലവന്‍സുകള്‍ പുറമേ.
അപേക്ഷാഫീസ്: 750 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 125 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍.
അപേക്ഷിക്കേണ്ട വിധം: https://bank.sbi/careers എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. ഉദ്യോഗാര്‍ഥിയുടെ റെസ്യൂമെ, ഐ.ഡി. പ്രൂഫ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, മുന്‍പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പി.ഡി.എഫ്. പകര്‍പ്പുകള്‍ അപേക്ഷയ്‌ക്കൊപ്പം വെക്കണം. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ ലഭിക്കുന്ന രജിസ്ട്രേഷന്‍ നമ്ബറും പാസ്വേഡും കുറിച്ചെടുത്ത് സൂക്ഷിക്കണം. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷാഫോമിന്റെ പ്രിന്റ്‌ഔട്ടും എടുത്ത് സൂക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 19.