പാലക്കാട്: കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തിൽ കെ- ഡിസ്‌ക് സംഘടിപ്പിച്ച ജാലകം മൊബൈൽ അപ്ലിക്കേഷൻ വ ഴി നടത്തുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ സമഗ്ര വിവര ശേഖരണ പരിപാടി ഉദ്ഘാടനം വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണ ൻകുട്ടി നിർവഹിച്ചു.വിദ്യാഭ്യാസത്തിനപ്പുറം തൊഴിലിലുള്ള കഴി വിന് പ്രാധാന്യം കൂടുന്ന സാഹചര്യത്തിൽ പ്ലസ് ടുക്കാരെയും അഭ്യ സ്തവിദ്യരെയും കുറിച്ച് സർവ്വേ നടത്തുന്നതിനൊപ്പം അല്ലാത്തവരു ടെ സർവ്വേയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിലെ ഓരോരുത്തരുടെയും തൊഴിൽ അഭിരുചി യും അവരുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗംകൂടി സർവ്വേ യിൽ ഉൾപ്പെടുത്തണം. കുടുംബത്തിന്റെ വരുമാനവും ചിലവും തമ്മിലെ അന്തരം മനസ്സിലാക്കിയാൽ ഓരോരുത്തരും സ്വയം വരുമാനം വർദ്ധിപ്പിക്കാനുള്ള വഴികൾ കണ്ടെത്തും. മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും വലിയ സാധ്യതയുള്ള മേഖലയാണ്. നാലോ അഞ്ചോ സ്ത്രീകൾചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാ ക്കിയാൽ നബാർഡിൽ നിന്നും സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. സ്വന്തമായി തൊഴിൽ തുടങ്ങിയാൽ ആരെയും ആശ്രയിക്കാതെ ജീവിക്കാനാകും. എല്ലാതൊഴിലിനും മാന്യതയുണ്ട് എന്ന വസ്തുത ഉൾക്കൊള്ളാൻ സമൂഹത്തെ പ്രാപ്തമാക്കണം. ഓരോ കുടുംബത്തിനും തമ്മിലെ വരുമാനത്തിലെ വ്യത്യാസം എത്ര വരു ന്നു, എത്ര കടം ഉണ്ട് എന്ന കണക്കുകൾകൂടി സർവ്വേയിൽ ഉൾപ്പെടു ത്തണം. തൊഴിൽ നൈപുണ്യം വളർത്തിയെടുക്കാനുള്ള പരിശീല നം നല്കാനാവണം. എന്ത് പഠിക്കണം തൊഴിൽ സാധ്യത എന്ത് എന്നി വ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ കരിയർ ഗൈഡൻസ് ക്‌ളാസുകൾ തുടങ്ങണം. ചിറ്റൂരിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഇത്തരം ക്‌ളാസ്സുകൾ അടുത്തുതന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
തത്തമംഗലം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന പരിപാ ടിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭാ ചെയർമാൻ കെ. ശിവകു മാർ അധ്യക്ഷനായി . പെരുമാട്ടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാ പ്രേംകുമാർ, പൊൽപ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബാലഗംഗാ ധരൻ, വാർഡ് അംഗം വിജു, കുടുംബശ്രീ ജില്ലാ മിഷൻ കോർ ഡിനേറ്റർ പി. സെയ്തലവി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ഹരിത എന്നിവർ സംസാരിച്ചു.
ലോകമെമ്പാടുമുള്ള തൊഴിലുകളെയും അനുയോജ്യരായ തൊ ഴിലാളികളെയും നൈപുണ്യ പരിശീലന ഏജൻസികളെയും ഒ ന്നിച്ചുചേർക്കാനായി കേരള നോളേജ് ഇക്കോണമി മിഷന് കീഴിൽ രൂപംകൊടുത്ത ഡിജിറ്റൽ പ്ലാറ്റ്ഫോംമാണ് ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം. ഇതിന്റെ പ്രചാരണത്തിനും തൊഴിൽ അന്വേ ഷകരെ ഇതിൽചേർക്കുന്നതിനുമായി കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നടത്തുന്ന സമഗ്ര വിവരശേഖരണ പരിപാടിയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം. 18 മുതൽ 59 വയസ്സ്‌വരെ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽതേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറു മുള്ള സർവ്വേയിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ എന്യുമറേ റ്റർമാരിലൂടെ ശേഖരിക്കുന്നതാണ് പദ്ധതി.