പാലക്കാട്: വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി( ഹസ്സന്‍ കോയവിഭാഗം) 28ന് രാവിലെ 11മണിക്ക് സെക്രട്ടറിയേറ്റ് ധര്‍ണയും വഞ്ചനദിനാച ണ വും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാറ്റിന്റെ പേരില്‍ പത്ത് വര്‍ഷം മുമ്പുള്ള കണക്കുകള്‍ വരെ വിളിപ്പിച്ച് അനാവശ്യ പിഴ വില്‍പന ഉദ്യോഗസ്ഥര്‍ ഈടാക്കുന്നത് വ്യാപാര സ്ഥാപനങ്ങളുടെ നിലനില്‍ പ്പിന് ഭീഷണിയായിരിക്കുകയാണ്. ഇതിന് പുറമെ വ്യാപാരികള്‍ക്ക് അയക്കുന്ന നോട്ടീസുകളില്‍ ഒരു കാരണവും രേഖപ്പെടുത്താതെ ഓഫീസില്‍ തന്നെ തയ്യാറാക്കിയിരിക്കുന്ന അപേക്ഷയുടെ ഫോട്ടോ കോപ്പിയെടുത്ത് ഉദ്യോഗസ്ഥര്‍ തന്നിഷ്ടപ്രകാരം ഭീമമായ സംഖ്യ അടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുകയാണ്. ഇത്തരം നടപടി നിര്‍ത്തിവെക്കാത്ത പക്ഷം ശക്തമായ സമരപരിപാടിയു മായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദേശീ യ പാത വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവ ര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക, പ്രതിവര്‍ഷം ഒരു കോടിയിലധികം രൂപ പിന്‍വലിച്ചാല്‍ ടി ഡി എസ് പിടിക്കുന്ന നടപടി പിന്‍വലിക്കുക, മിനിമം ബാലന്‍സ് ഇല്ലാത്ത പേരിലും നോണ്‍ ട്രാന്‍സാക്ഷന്റെ പേരിലും ലക്ഷങ്ങള്‍ ഈടാ ക്കുന്ന നടപടി പിന്‍വലിക്കുക, എല്ലാ വിഭാഗക്കാര്‍ക്കും ബാങ്ക് വായ്പ കൊടുക്കുമ്പോള്‍ ഇടത്തരം , ചെറുകിട വ്യാപാരികള്‍ക്കും അത് ലഭ്യമാക്കുക, ഓണ്‍ ലൈന്‍ വ്യാപാരം നിയന്ത്രിക്കുക. വ്യാപാരി കള്‍ക്ക് പരിപൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കി വാടക കുടിയാന്‍ നിയ മം നടപ്പാക്കുക തുടങ്ങി ആവശ്യങ്ങളും ഉന്നയിച്ചു. വ്യാപാരി സമൂ ഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന തിനും പുരോഗ മനത്തിനുമായി സമാനചിന്താഗതി ക്കാരായ വ്യാപാരി സംഘടന കളുമായി സംസ്ഥാനതലത്തില്‍ ഐക്യനിര കെട്ടിപ്പടുത്ത് മുന്നോട്ട് പോകാനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി തീരുമാനിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കണ്ണൂര്‍, ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഹാജി, ട്രഷറര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരം പങ്കെടുത്തു