പാലക്കാട്:കേരളത്തിലെ പതിനാല് ലക്ഷത്തിലധികം തൊഴിലാ ളികള്‍ അംഗത്വമെടുത്തിട്ടുള്ള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കുത്തഴിഞ്ഞ നിലയിലാണെന്നും തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ആനുകൂല്ല്യങ്ങള്‍ നല്‍കുന്ന തില്‍ ബോര്‍ഡ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം തെന്നിലാപുരം ആരോപിച്ചു. ബോര്‍ഡില്‍ നിന്നും അറുപത് വയസ്സ് തികഞ്ഞ് വിരമിക്കുന്ന തൊഴി ലാളിക്ക് പോലും പെന്‍ഷനടക്കമുള്ള ആനുകൂല്ല്യങ്ങളില്‍ ബോര്‍ഡ് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ് )സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ കമ്മിറ്റി ജില്ലാ ക്ഷേമ നിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. .യൂണിയന്‍ പ്രസിഡന്റ് വി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോ സെക്രട്ടറി വി മാധവന്‍, യൂണിയന്‍ ട്രഷറര്‍ പി സുന്ദരന്‍ എന്നി വര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ ചന്ദ്രശേ ഖരന്‍ സ്വാഗതവും പി നാരായണന്‍ നന്ദിയും പറഞ്ഞു. ധര്‍ണ്ണയ്ക്ക് മുന്നോ ടിയായി നടന്ന പ്രകടനത്തിന് യൂണിയന്‍ ഭാരവാഹികളായ എംടി ഉണ്ണികൃഷ്ണന്‍,രാജന്‍ കൊല്ലങ്കോട്,കെ രാജേശ്വരി,എസ്എസ് സിന്ധു, ബേബി കുമാരന്‍,ടി പാര്‍വ്വതി,എന്‍ ഉണ്ണികൃഷ്ണന്‍,എംസി രാമ കൃഷ്ണന്‍, വി മോഹനന്‍,പിഎം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.