പാലക്കയം:ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്,ക്ഷീരസഹകരണ സംഘം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കെവി വിജയദാശ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത വഹിച്ചു.ക്ഷീര വികസന വകുപ്പ് ഡെപ്യുട്ടി ഡയറക്ടര്‍ ജെഎസ് ജയസുജീഷ്,അസി ഡയറക്ടര്‍ എം അനുപമ,എംആര്‍സിഎംപിയു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെഎസ് മണി,തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി,തെങ്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ഷൗക്കത്തലി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അലവി,ചന്ദ്രിക, രാജേഷ് മെമ്പര്‍മാരായ യൂസഫ് പാലക്കല്‍,അവറ,രാജന്‍ ആമ്പാടത്ത്, രുഗ്മണി,അമ്മു, വെള്ളാരം കുന്ന് ക്ഷീരസംഘം പ്രസിഡന്റ് കെ കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാലക്കയത്ത് നടന്ന പരിപാടിയില്‍ അഞ്ഞൂറോളം ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.നിരവധി കര്‍ഷകര്‍ക്ക് വിവിധ ഇനങ്ങളിലായി സമ്മാനങ്ങള്‍ നല്‍കി.ബ്ലോക്കിലെ എല്ലാ ക്ഷീര സംഘങ്ങള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക ഉപഹാരം നല്‍കി. കന്നുകാലി പ്രദര്‍ശനം,ക്ഷീരവികസന സെമിനാര്‍,ഡയറി ക്വിസ് എന്നിവയും സംഗമത്തോടനുബന്ധിച്ച് നടന്നു.പാലക്കയം ക്ഷീര സംഘം പ്രസിഡന്റ് സനു മാത്യു, സെക്രട്ടറി ലിജി എന്നിവര്‍ നേതൃത്വം നല്‍കി.തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു പഴുക്കത്തറ സ്വാഗതവും മണ്ണാര്‍ക്കാട് ക്ഷീര വികസന ഓഫീസര്‍ ആര്‍.ജി.ജയകുമാര്‍ നന്ദിയും പറഞ്ഞു.