മണ്ണാര്‍ക്കാട്:റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ വാട്ടര്‍ അതോറിറ്റി നടത്തുന്ന പ്രവര്‍ത്തികള്‍ അടിയ ന്തിരമായി പൂര്‍ത്തിയാക്കണമെന്ന് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൈപ്പ് നിര്‍മ്മാണ പ്രവര്‍ത്തിയും കണ്‍സ്യൂമര്‍ വിതരണ പൈപ്പുകളും സ്ഥാപിക്കുന്നതിലുള്ള കാലതാമസം മണ്ണാര്‍ക്കാട്ടെ വ്യാപാരികളേയും നഗരത്തിലെത്തുന്ന യാത്രക്കാരേയും പ്രയാസ പ്പെടുത്തുന്നത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നേതാക്കള്‍ ബോ ധ്യപ്പെടുത്തി.വാട്ടര്‍ അതോറിറ്റിയുടെ മെല്ലെപോക്ക് കാരണം ടാറി ങിനായൊരുക്കിയ റോഡ് വീണ്ടും വെട്ടി പൊളിച്ച് പൈപ്പ് സ്ഥാപി ച്ചത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.സംഭവവുമായി ബന്ധ പ്പെട്ട് യൂത്ത് ലീഗിന്റെ നിവേദനവും നേതാക്കള്‍ കൈമാറി.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.ടി.അബ്ദുല്ല,അഡ്വ.നൗഫല്‍ കളത്തി ല്‍,നൗഷാദ് വെള്ളപ്പാടം,സറഫു ചങ്ങലിരി,നാസര്‍ പാതയക്കര, സമദ് പുവ്വക്കോടന്‍ എന്നിവര്‍ സംബന്ധിച്ചു.