എടത്തനാട്ടുകര:അലനല്ലൂര്‍ പഞ്ചായത്ത് വിഭജിച്ച് എടത്തനാട്ടുകര പഞ്ചായത്ത് രൂപീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ എടത്തനാട്ടു കര മേഖല സമ്മേളനം ആവശ്യപ്പെട്ടു.കോട്ടപ്പള്ളയിലെ ഹെല്‍ത്ത് സെന്റര്‍ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുക, സ്ഥിരം ഡോ ക്ടറെ നിയമിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന സമ്മേളനം ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് എം.കൃഷ്ണ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് നേതാക്കളായ മന്‍സൂര്‍, റംഷീ ക്ക്, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.വി സെബാസ്റ്റ്യന്‍, കമ്മറ്റി അംഗങ്ങളായ സി.ടി രവീന്ദ്രന്‍, പി.രഞ്ജിത്ത്, സോമരാജന്‍, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പി.സുരേഷ് ബാബു, അലന ല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.