കാരാകുര്‍ശ്ശി: വലിയട്ടയില്‍ നിര്‍മിക്കുന്ന എ.സി.ഷണ്‍മുഖദാസ് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മ ബ്രോഷര്‍ പ്രകാശനം വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയ്ക്ക് കൈമാറി നിര്‍വഹിച്ചു. എന്‍.സി.പി. കാരാ കുര്‍ശ്ശി മണ്ഡലം കമ്മിറ്റിയും എ.സി.ഷണ്‍മുഖദാസ് ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തായാ ണ് വലിയട്ടയില്‍ സ്മാരകമന്ദിരം നിര്‍മിക്കുന്നത്. ശിലാസ്ഥാപന കര്‍മ്മം ഫെബ്രുവരി നാലിന് രാവിലെ 10 മണിക്ക് നടക്കും. എറണാകുളത്ത് നടന്ന ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ നേതാക്കളായ പി.കെ.രാജന്‍ മാസ്റ്റര്‍, പി.ജെ.കുഞ്ഞുമോന്‍, പി.എ.റസാക്ക് മൗലവി, സുഭാഷ് പുഞ്ചക്കോട്ടില്‍, പി.വി.അജ്മല്‍, എ.രാമസ്വാമി, കാപ്പില്‍ സൈതലവി, പി.അബ്ദുറഹ്മാന്‍, കല്ലടി ഹംസക്കുട്ടി, പി.എ.അബ്ദുള്ള, സിദ്ദീഖ് മാസ്റ്റര്‍, മുസ്തഫ കോ ലാനി, ശക്തിധര പൊതുവാള്‍, ഒ.ചന്ദ്രന്‍, രതീഷ് പുല്ലുവായില്‍, ഹമീദ് നരിയന്‍കോടന്‍, റഷീദ് വാഴാമ്പുറം, സുരേഷ് ബാബു, കെ.എം.ജോസ്, ഒ.പി ഹബീബ്‌,കെ.പി.ഷരീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!