മണ്ണാര്‍ക്കാട് : ഒരു കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മണ്ണാര്‍ക്കാട് എടേരത്ത് വീട്ടില്‍ ഹംസയുടെ മകന്‍ റഫീ ക് (47), റഫീക്കിന്റെ ഭാര്യ ഷാക്കിറ (37), മക്കളായ റിഫ (11), മിഹില (8), ഹാഷിം (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ റഫീക്കിന്റെ പരിക്ക് സാരമുള്ളതാണെന്ന് അറിയുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ ആര്യമ്പാവില്‍ വെച്ചായിരുന്നു അപകടം. ഒറ്റപ്പാലം ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ആര്യമ്പാവ് ജംഗഷനില്‍ വെച്ച് നിയന്ത്രണം തെറ്റി പാതയോരത്തെ കടയുടെ ഗോവ ണിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!