മണ്ണാര്‍ക്കാട് : അങ്കണവാടി പ്രവര്‍ത്തകരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചു. പത്ത് വര്‍ഷത്തിനുമുകളില്‍ സേവന കാലാവധിയുള്ള അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. മറ്റുവരുടെ വേതനത്തില്‍ 500 രൂപ കൂടും. 60,232 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.നിലവില്‍ വര്‍ക്കര്‍മാര്‍ക്ക് പ്രതി മാസം 12,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 8000 രൂപയുമാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ ഡി സംബര്‍ മുതല്‍ പുതുക്കിയ വേതനത്തിന് അര്‍ഹതയുണ്ടാകും.രണ്ട് വിഭാഗങ്ങളിലു മായി 44,737 പേര്‍ക്ക് വേതനത്തില്‍ ആയിരം രൂപ അധികം ലഭിക്കും. 15,495 പേര്‍ക്ക് 500 രൂപ വേതന വര്‍ധനയുണ്ടാകുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറി യിച്ചു. സംസ്ഥാനത്ത് 258 ഐ.സി.ഡി.എസുകളിലായി 33,115 അങ്കണവാടികള്‍ പ്രവര്‍ ത്തിക്കുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!