മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നിന്ന് ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലാ ഹിന്ദി അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ഹമീദ് കൊമ്പത്ത് (കെ.എ.എച്ച്.എച്ച്.എസ് കോട്ടോപ്പാടം), ജോസ് പീറ്റര്‍,ഇന്ദു (കല്ലടി എച്ച്.എസ്, കുമരംപുത്തൂര്‍), കെ.ടി. വിജയഗീത(ടി.എസ്.എന്‍.എം.എച്ച്.എസ് കുണ്ടൂര്‍കുന്ന്), ഇന്ദിര (എച്ച്.എസ് കടമ്പഴിപ്പുറം),ശ്രീകുമാര്‍(പി.ടി.ബി.എച്ച്.എസ് അടക്കാപുത്തൂര്‍), സന്തോഷ് (കെ.ടി.എം.എച്ച്.എസ് മണ്ണാര്‍ക്കാട്) എന്നിവരാണ് വിരമിക്കുന്നത്. എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക കെ. അയിഷാബി ഉദ്ഘാടനം ചെയ്തു. കെ.പി. സദാശിവന്‍, കെ.പി.ദിനേശ്, സൗമിനി, കെ.മുരുകന്‍, ഹംസക്കുട്ടി, എം.നസറുദ്ദീന്‍, സി.ജാനകി തുടങ്ങിയവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ മറുപടി പ്രസംഗം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!