അലനല്ലൂര്‍: എം.എസ്.എസ് വനിതാ വിങ് ജില്ലാ കമ്മിറ്റി, അലനല്ലൂര്‍ യൂണിറ്റ്, ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍ വനിതാ വിങ് അലനല്ലൂര്‍ യൂണിറ്റ് എന്നിവയുടെയും പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ഹോസ്പിറ്റലിന്റെയും നേതൃത്വത്തില്‍ ഫെബ്രുവരി മൂന്നിന് ശനിയാഴ്ച വനിതകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തും. രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ അലനല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ക്യാംപ് എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെ യ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്‌ന സത്താര്‍ മുഖ്യാതിഥിയാകും. കെ.എ. സുദര്‍ശനകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എം.എസ്.എസ് വനിതാ വിങ് ജില്ലാ പ്രസി ഡന്റ് സൗജത്ത് തയ്യില്‍ അധ്യക്ഷയാകും. ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍ വിഭാഗ ങ്ങളിലെ ചികിത്സക്ക് പുറമേ സ്തനാര്‍ബുദ പരിശോധന, ബ്ലഡ് പ്രഷര്‍, ഷുഗര്‍ പരിശോ ധനയും സൗജന്യമായിരിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനും വിശദവിവരങ്ങള്‍ ക്കും 944762422, 9495133567, 9497357789 എന്നീ നമ്പറുകളില്‍ വിളിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!