മണ്ണാര്‍ക്കാട് : മതാധിഷ്ഠിത രാജ്യത്ത് ഒരിക്കലും ജനാധിപത്യം പുലരില്ലെന്ന് കെപിസി സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘ ടിപ്പിച്ച നേതൃകണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാന്റെ അധപതനം ഇതിന് തെളിവാണ്. മനുസ്മൃതിയില്‍ ഊന്നി യുള്ള ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം സംഘപരിവാര്‍ സംഘടന കള്‍ കൊണ്ട് വരാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറിമാ രായ പി.അഹമ്മദ് അഷ്റഫ്, പി.ആര്.സുരേഷ്, ഡി.സി.സി. അംഗം കെ.ബാലകൃഷ്ണന്, വി.വി.ഷൗക്കത്തലി, പി.മുത്തു, അന്‍വര്‍ ആമ്പാടത്ത്, പി.മുരളീധരന്, ഇ.ശശിധരന്, സക്കീര്‍ തയ്യില്‍, ഹബീബുള്ള അന്‍സാരി, ശിഹാബ് കുന്നത്ത്, സി.ഖാലിദ്, അരുണ്‍ കുമാര്‍ പാലക്കുറുശ്ശി, ടി.കെ.ഇപ്പു, ജലീല്‍ കൊളമ്പന്‍, ലൈല, നസീര്‍ ബാബു തുടങ്ങി യവര്‍ സംസാരിച്ചു.