Day: November 9, 2023

ബോര്‍ഡുകള്‍ സമയബന്ധിതമായി നീക്കം ചെയ്തില്ലെങ്കില്‍ നോട്ടീസ് നല്‍കണം

പാലക്കാട് : വിവിധ പരിപാടികള്‍ക്കായി സ്ഥാപിക്കുന്ന ബോര്‍ഡുകളും അനുബന്ധ സാ മഗ്രികളും സമയബന്ധിതമായി നീക്കം ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ പരിപാടി ക ഴിഞ്ഞ് രണ്ടാഴ്ചക്കകം നീക്കം ചെയ്യാന്‍ കര്‍ശന നിര്‍ദേശത്തോടെ നോട്ടീസ് നല്‍കണമെ ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അറിയിച്ചു.…

കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ 37 ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ 23 കണ്ടക്ടര്‍മാരെ യും 14 ഡ്രൈവര്‍മാരെയും സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഇതോടെ ഡിപ്പോ പ്രവര്‍ത്തനം അവതാളത്തിലാകുമോയെന്ന് ആശങ്ക ഉയരുന്നു. ജീവനക്കാരുടെ കുറവുമൂലം സര്‍വീ സുകള്‍ കൃത്യമായി നടത്താന്‍ പ്രയാസപ്പെടുമ്പോഴാണ് പുതിയ പ്രതിസന്ധി. കൂടുതല്‍…

കൊടക്കാട് അംഗനവാടി നാടിന് സമര്‍പ്പിച്ചു

കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കൊടക്കാട് അംഗനവാടി കെട്ടിടം എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത അധ്യ ക്ഷയായി. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്…

ആര്‍ദ്രം ആരോഗ്യം; മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയില്‍;

ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കും; ജില്ലയുടെ അവലോകനവും നടക്കും മണ്ണാര്‍ക്കാട് : ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ പാലക്കാട് ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും. രാവിലെ 8.30 ന് മണ്ണാര്‍ക്കാട്, 10.15 ന് പട്ടാമ്പി,…

മാലിന്യമുക്തം നവകേരളം: കുട്ടികളുടെ ഹരിതസഭ 14ന്

പാലക്കാട് : കുട്ടികളുടെ ഹരിതസഭയിലൂടെ ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യപരിപാലന നിരീക്ഷണം നടക്കും. നവംബര്‍ 14നാണ് ജില്ലയില്‍ ഹരിത സഭ നട ക്കുക. ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കീഴിലുള്ള യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് ചുരുങ്ങിയത്…

നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഏതൊക്ക? ജില്ലാ ശുചിത്വ മിഷന്റെ പട്ടിക ഇപ്രകാരം

നിരോധിത ഉത്പന്നങ്ങള്‍ • പ്ലാസ്റ്റിക് ക്യാരി ബാഗ്(കനം നോക്കാതെ)• പ്ലാസ്റ്റിക് ഷീറ്റ്സ്(ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന), ക്ലിങ് ഫിലിം• പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോകോളുകള്‍, സ്റ്റൈറോഫോം ഉപയോഗിച്ച് ഉാക്കുന്ന അലങ്കാരവസ്തുക്കള്‍• ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍•…

ഷഷ്ഠിപൂര്‍ത്തിനാളില്‍ കാരുണ്യപ്രവര്‍ത്തനവുമായി പഞ്ചായത്ത് ജീവനക്കാരന്‍

മണ്ണാര്‍ക്കാട് : സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്കൊരു കൈത്താങ്ങ് നല്‍കി അറുപതാം പിറന്നാളിനെ അനുകരണീയമാതൃകയാക്കി പഞ്ചായത്ത് ജീവനക്കാരന്‍. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് ഓഫിസിലെ പാര്‍ട് ടൈം സ്വീപ്പറായ ഹരിദാസനാണ് ആ സുമനസിന്റെ ഉടമ. തന്റെ തുച്ഛമായ ശമ്പളത്തില്‍ നിന്നും കരുതിവെച്ച തുകയാണ് ഷഷ്ഠിപൂര്‍ത്തിനാളില്‍…

ക്ലീന്‍ തച്ചനാട്ടുകര; രണ്ടാം ഘട്ടം തുടങ്ങി

തച്ചനാട്ടുകര: സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ക്ളീന്‍ തച്ചനാട്ടുകര രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടാതെ കുപ്പിച്ചില്ലുകള്‍, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, ഇല ക്ട്രോണിക്‌സ് വേസ്റ്റുകള്‍, ലതര്‍ ബാഗുകള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഹരിത കര്‍മ്മസേന…

ഗോത്രായനം പദ്ധതി: ഉപകരണങ്ങള്‍ കൈമാറി

അഗളി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഗോത്രായനം വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി അട്ടപ്പാടിയിലെ ഉണര്‍വ്വ് വായനശാലയ്ക്ക് അനുവദിച്ച കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ കൈമാറി. വായനശാലയുടെ കഴിഞ്ഞ എട്ടുവര്‍ഷക്കാല ത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി ലാപ്‌ടോപ്, പ്രൊജക്ടര്‍, എല്‍.ഇ.ഡി. ടി.വി, കംപ്യൂട്ടര്‍ ടേബിള്‍ എന്നിവയെല്ലാമാണ്…

ശാസ്ത്രമേളയിലെ വിജയം;ആഹ്ലാദപ്രകടനം നടത്തി

അലനല്ലൂര്‍ : തച്ചമ്പാറയില്‍ നടന്ന മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ ഓവറാള്‍ ഒന്നാം സ്ഥാനം പങ്കിട്ട അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറില്‍ നിന്നും പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍,…

error: Content is protected !!