ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കും; ജില്ലയുടെ അവലോകനവും നടക്കും

മണ്ണാര്‍ക്കാട് : ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നാളെ പാലക്കാട് ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും. രാവിലെ 8.30 ന് മണ്ണാര്‍ക്കാട്, 10.15 ന് പട്ടാമ്പി, 11.30 ന് ഒറ്റപ്പാലം, ഉച്ചയ്ക്ക് 12.45 ന് ആലത്തൂര്‍, 2.45 ന് ചിറ്റൂര്‍ താലൂക്ക് ആശുപത്രികള്‍, വൈകിട്ട് നാലിന് പാലക്കാട് ജില്ലാ ആശുപത്രി, സ്ത്രീ കളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ സന്ദര്‍ശിക്കും. വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്തില്‍ ജില്ലയുടെ അവലോകനം നടക്കും. എം.എല്‍.എമാരുള്‍പ്പെടെയു ള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രി യോടൊപ്പമുണ്ടാകും.

ഒക്ടോബര്‍ ഒന്‍പതിനാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. ആശുപത്രികളി ല്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരി ഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂ ക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്. ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കുക, നിലവില്‍ നല്‍കപ്പെടുന്ന സേവനങ്ങളും ജനങ്ങള്‍ക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുക, മാലിന്യ സംസ്‌കര ണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദര്‍ശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യുന്നത്.

കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി ഇതിനോടകം സന്ദര്‍ശിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തി. ഇതുവരെ ആകെ 82 ആശുപത്രികളാണ് സന്ദര്‍ശിച്ചത്. ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നേരിട്ട് ആശയ വിനിമയം നടത്തി സത്വര നടപടികള്‍ സ്വീകരിക്കാന്‍ സന്ദര്‍ശനങ്ങളിലൂടെ സാധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!