നിരോധിത ഉത്പന്നങ്ങള്‍
• പ്ലാസ്റ്റിക് ക്യാരി ബാഗ്(കനം നോക്കാതെ)
• പ്ലാസ്റ്റിക് ഷീറ്റ്സ്(ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന), ക്ലിങ് ഫിലിം
• പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോകോളുകള്‍, സ്റ്റൈറോഫോം ഉപയോഗിച്ച് ഉാക്കുന്ന അലങ്കാരവസ്തുക്കള്‍
• ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍
• പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, ബൗള്‍, ക്യാരിബാഗുകള്‍
• പ്ലാസ്റ്റിക് ഫ്ലാഗുകള്‍, പ്ലാസ്റ്റിക് ബിങ്
• പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പോക്കറ്റുകള്‍
• പി.ഇ.ടി/പി.ഇ.പി.ടി ബോട്ടലുകള്‍ കുടിക്കാനുള്ളത്(500 മില്ലി ലിറ്റര്‍ കപ്പാസിറ്റിക്ക് താഴെ)
• പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്
• പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍
• പ്ലാസ്റ്റിക് പാക്കറ്റ്സ്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ സംഘടനകള്‍ക്കുള്ള നിര്‍ദേശങ്ങള്‍
• തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ 100 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രേഖാമൂലം അറിയിക്കണം.
• പൊതുപരിപാടികളില്‍ നിരോധിത ഉത്പന്നങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കണം.
• കുടിവെള്ള വിതരണം ചെയ്യുന്നതിന് പൊതു ടാപ്പുകള്‍ സ്ഥാപിക്കുകയോ ഡിസ്പെന്‍സര്‍ കാനുകള്‍ ഉപയോഗിക്കുകയോ ചെയ്യണം. 500 എം.എല്ലിന് താഴെയുള്ള മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
• അലങ്കാരത്തിന് തെര്‍മോകോള്‍, പി.വി.സി, ഫ്ലക്സ്, പ്ലാസ്റ്റിക് തുടങ്ങിയവ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
• ഗ്രീന്‍ പ്രോട്ടോകോള്‍ ലംഘനത്തിന് 10000 രൂപ മുതല്‍ 50000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പിഴ നല്‍കണം.
• പരിപാടിയുടെ ഭാഗമായി ഉണ്ടാകുന്ന ജൈവ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സിയുമായി കരാറില്‍ ഏര്‍പ്പെടണം.
ഓഡിറ്റോറിയം, കല്യാണമണ്ഡപം, ടര്‍ഫുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താന്‍ സ്ഥാപനം ബുക്കുചെയ്യുന്ന വ്യക്തികള്‍ക്കുള്ള നിര്‍ദേശങ്ങള്‍
• ഈ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം.
• നിരോധിത ഉത്പന്നങ്ങള്‍ ബോട്ടിലുകള്‍ എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ 10000 രൂപ മുതല്‍ 50000 രൂപ വരെ തദ്ദേശസ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന പിഴ ഈടാക്കും.
• സ്ഥാപനത്തിലെ അജൈവമാലിന്യം ശേഖരിക്കുന്നതിന് ഏര്‍പ്പാടാക്കിയിട്ടുള്ള ഏജന്‍സിക്ക് അജൈവമാലിന്യങ്ങള്‍ കൈമാറണം
• പരിപാടിയുടെ ഭാഗമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സ്ഥാപനത്തിലുള്ള സംവിധാനത്തിലോ തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിച്ചിട്ടുള്ള, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കരാറുള്ള ഏജന്‍സിക്കോ കൈമാറണം.
• പരിപാടിയുടെ ഭാഗമായി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി അറിയിക്കേണ്ടതും ഭക്ഷണം കുടിവെള്ളം തുടങ്ങിയവ വിതരണം ചെയ്യുന്ന രീതിയിലും വിവരം മുന്‍കൂട്ടി അറിയിക്കണം.
• കുടിവെള്ളം നല്‍കുന്നതിന് ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല 500 എംഎല്ലിന് താഴെയുള്ള കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യാന്‍ പാടില്ല
• ഭക്ഷണം വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിള്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.
• അലങ്കാരത്തിന് തെര്‍മോകോള്‍, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ ഉപയോഗിക്കാതെ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.