തച്ചനാട്ടുകര: സമ്പൂര്‍ണ്ണ മാലിന്യമുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായുള്ള ക്ളീന്‍ തച്ചനാട്ടുകര രണ്ടാം ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടാതെ കുപ്പിച്ചില്ലുകള്‍, ചെരിപ്പുകള്‍, വസ്ത്രങ്ങള്‍, ഇല ക്ട്രോണിക്‌സ് വേസ്റ്റുകള്‍, ലതര്‍ ബാഗുകള്‍, ബള്‍ബുകള്‍ തുടങ്ങിയവയാണ് ഹരിത കര്‍മ്മസേന ഈ ഘട്ടത്തില്‍ ശേഖരിക്കുന്നത്. മാലിന്യ ശേഖരണ കാംപെയിന്‍ ഉദ്ഘാ ടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം നിര്‍വഹിച്ചു. പതിനാറു ദിവസം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ ഓരോ ദിവസം ഓരോ വാര്‍ഡുകളിലാണ് ശുചീകര ണം നടത്തുക. വാര്‍ഡ് അംഗങ്ങളായ ഇ.എം.നവാസ്, എ.കെ.വിനോദ്, പി. രാധാകൃഷ്ണന്‍, ഹരിതകര്‍മ്മസേന കോ ഓര്‍ഡിനേറ്റര്‍ ആദര്‍ശ്, ഹരിത കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങി യവര്‍ പങ്കെടുത്തു. നവംബര്‍ 21നു കാംപയിന്‍ സമാപിക്കും.