മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി മണ്ണാര്‍ക്കാട് സബ് ഡിപ്പോയിലെ 23 കണ്ടക്ടര്‍മാരെ യും 14 ഡ്രൈവര്‍മാരെയും സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഇതോടെ ഡിപ്പോ പ്രവര്‍ത്തനം അവതാളത്തിലാകുമോയെന്ന് ആശങ്ക ഉയരുന്നു. ജീവനക്കാരുടെ കുറവുമൂലം സര്‍വീ സുകള്‍ കൃത്യമായി നടത്താന്‍ പ്രയാസപ്പെടുമ്പോഴാണ് പുതിയ പ്രതിസന്ധി. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇതിനിടെ യാണ് കൂട്ടസ്ഥലം മാറ്റല്‍ ഉത്തരവെത്തിയത്.
താത്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ 63 കണ്ടക്ടര്‍മാരും 57 ഡ്രൈവര്‍മാരുമുണ്ട്. ഒരു ഡ്രൈ വറുടെ അഭാവം നിലവിലുണ്ട്. ഒരു ദിവസം 27 ഷെഡ്യൂളുകള്‍ ആണ് ഡിപ്പോയില്‍ നി ന്നുള്ളത്. ഈ സര്‍വീസുകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ 58 വീതം ഡ്രൈവര്‍മാരും കണ്ട ക്ടര്‍മാരും വേണം. ഇത്രയും പേരില്‍ നിന്നാണ് 37 ജീവനക്കാര്‍ സ്ഥലം മാറി പോകുന്നത്. ഇതിനകം രണ്ട് പേര്‍ സ്ഥലം മാറി പോയി. എട്ട് കണ്ടക്ടര്‍മാരും ഒരു ഡ്രൈവറുമാണ് പക രം ഡിപ്പോയിലേക്കെത്തുക. ഒമ്പത് പേര്‍ പകരം വന്നാലും ഷെഡ്യൂള്‍ പ്രകാരമുള്ള സര്‍ വീസ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കില്ല. 15 കണ്ടക്ടര്‍മാരുടെ കുറവ് ഡിപ്പോയെ ബാധി ച്ചേക്കും.
ആഴ്ചയില്‍ അനുവദിക്കപ്പെട്ട അവധികള്‍, അസുഖങ്ങളെ തുടര്‍ന്നുള്ള അവധികള്‍, ദീര്‍ ഘദൂര സര്‍വീസ് കഴിഞ്ഞുള്ള അവധികളാകുമ്പോള്‍ സര്‍വീസുകളെ ബാധിക്കുമെന്ന ത് തീര്‍ച്ചയാണ്. പലരും അധിക സമയം ജോലി ചെയ്താണ് നിലവിലെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കുന്നത്. പുതുതായി തുടങ്ങിയ സര്‍വീസുകളേയും കോവിഡ് കാലത്ത് നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതികളേയുമെല്ലാം സ്ഥലം മാറ്റം ബാധിച്ചേക്കും. ഡിപ്പോയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളുമെല്ലാം അധികൃത രുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.