അഗളി: സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ ഗോത്രായനം വാര്‍ഷിക പദ്ധതിയി ലുള്‍പ്പെടുത്തി അട്ടപ്പാടിയിലെ ഉണര്‍വ്വ് വായനശാലയ്ക്ക് അനുവദിച്ച കംപ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ കൈമാറി. വായനശാലയുടെ കഴിഞ്ഞ എട്ടുവര്‍ഷക്കാല ത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി ലാപ്‌ടോപ്, പ്രൊജക്ടര്‍, എല്‍.ഇ.ഡി. ടി.വി, കംപ്യൂട്ടര്‍ ടേബിള്‍ എന്നിവയെല്ലാമാണ് നല്‍കിയത്. തുടുക്കി ഊരിലെ സീതമോള്‍ക്ക് തയ്യല്‍മെഷീനും കൈമാറി. മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന ചടങ്ങ് ലൈ ബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം വി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ് അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍.മോഹനന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.എസ്.കാളിസ്വാമി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കേശവന്‍, ലൈബ്രറി ഭാരവാഹികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!