അലനല്ലൂര്‍ : തച്ചമ്പാറയില്‍ നടന്ന മണ്ണാര്‍ക്കാട് ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ് വിഭാഗത്തില്‍ ഓവറാള്‍ ഒന്നാം സ്ഥാനം പങ്കിട്ട അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. ട്രോഫി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി.അബൂബക്കറില്‍ നിന്നും പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, കെ.എ.മുബീന, ആര്‍.ജി.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റേ ഴ്‌സ് ഫോറം കണ്‍വീനര്‍ എ.ആര്‍.രവിശങ്കര്‍ അധ്യക്ഷനായി. ആഹ്ലാദപ്രകടനത്തിന് ഫാത്തിമ നിദ,സന, നക്ഷത്ര, യൂസഫ് ബാസിം, ഇസ ഐറിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!