Day: August 26, 2023

ലൈഫ് മിഷനിൽ വീട് നൽകിയില്ലെങ്കിൽജനകീയാസൂത്രണ പദ്ധതിയിൽ ആനുകൂല്യം നൽകണം :മനുഷ്യാവകാശ കമ്മീഷൻ

മണ്ണാർക്കാട്: നൂറ്റി ഇരുപത്തിയഞ്ചു വർഷം പഴക്കമുള്ള വീട്ടിൽ താമസിക്കുന്ന നൂറു ശതമാനം കാഴ്ചയില്ലാത്ത വ്യക്തി, ലൈഫ് മിഷൻ പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം ഭവന നിർമ്മാണാനുകൂല്യത്തിന് അനർഹനാണെങ്കിൽ ജനകീയാസൂത്രണ പദ്ധതിയിലോ മറ്റോ ഉൾപ്പെടുത്തി വീട് പുനരുദ്ധരിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.ചെത്തല്ലൂർ പുത്തൻവാരിയത്തിൽ…

കനാല്‍ ജലസേചനം സുഗമമാക്കണം: ജില്ലാ വികസന സമിതി

ജലവിതരണം തടസപ്പെടുന്ന പഞ്ചായത്തുകള്‍ പട്ടിക അടിയന്തരമായി നല്‍കണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശംപാലക്കാട് : ജലസേചനം സുഗമമാക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം. ജലവിതരണം തടസപ്പെടുന്നത് ഒഴിവാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍…

അരിവാള്‍ രോഗ ബാധിതര്‍ക്കായി ഓണക്കിറ്റ് വിതരണം

ഷോളയൂർ : അട്ടപ്പാടിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലുള്ള 140 അരിവാള്‍ രോഗബാധിതകര്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം എട്ടിനം നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്തത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍…

സെല്‍ഫി സ്‌പോട്ട് ഒരുക്കി പയ്യനെടം ജി.എല്‍.പി.സ്‌കൂള്‍

മണ്ണാര്‍ക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി പയ്യനെടം ജി.എല്‍.പി.സ്‌കൂളില്‍ ‘സെല്‍ഫി വിത്ത് മാവേലി’ ഒരുക്കി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ മാവേലിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ എത്തിയത് സ്‌കൂളിലെ ഓണാഘോഷത്തെ വേറിട്ടതാക്കി. വിവിധ കളികളും നടത്തി. രക്ഷിതാക്കള്‍ക്കും മത്സരങ്ങളുണ്ടായിരുന്നു. എല്‍. എസ്. എസ്. സ്‌കോളര്‍ഷിപ്പ്…

കുടുംബശ്രീ ഓണം വിപണന മേള തുടങ്ങി

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്‍റെ നേതൃത്വത്തില്‍ ഓണം വിപണന മേള തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് വിജയലക്ഷ്മി, വികസനകാര്യ ചെയര്‍മാന്‍ സഹദ്…

പൊള്ളുന്ന വിലയും, തള്ളുന്ന സര്‍ക്കാരും, എസ്.ടി.യു കലം കമഴ്ത്തി സമരം നടത്തി

മണ്ണാര്‍ക്കാട്: ഇടതുസര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പൊളളുന്ന വിലയും തളളുന്ന സര്‍ക്കാരും എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് മേഖലാ എസ്.ടി.യുവിന്‍റെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ സപ്ലൈകോ…

വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം: തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചു :മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ നെയ്ത്തുകൂലി ഉൾപ്പെടെ നൽകാൻ 25 കോടി രൂപ അനുവദിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ 15 കോടി രൂപ തൊഴിലാളികൾക്കുള്ള നെയ്ത്തുകൂലിയാണ്. അഞ്ചു കോടി രൂപ…

സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും; ടോട്ടെക്‌സ് മാതൃക ഒഴിവാക്കും

തിരുവനന്തപുരം: സാധാരണക്കാർക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിർദ്ദേശിച്ചതിൽ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ടോട്ടെക്‌സ് മാതൃക ഒഴിവാക്കും. സ്മാർട്ട് മീറ്ററിന്റെ വില,…

പുതുശ്ശേരി ഈസ്റ്റ് സ്മാര്‍ട്ട് വില്ലേജില്‍ 39 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു

പാലക്കാട് : താലൂക്ക് പുതുശ്ശേരി ഈസ്റ്റ് സ്മാര്‍ട്ട് വില്ലേജിന്റെ പ്രവേശനവും പട്ടയ മിഷന്റെ ഭാഗമായി 39 കുടുംബങ്ങള്‍ക്ക് പട്ടയ വിതരണവും നടത്തി. പുതുശ്ശേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പരിപാടി എ. പ്രഭാകരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പുതുശ്ശേരി ഈസ്റ്റ്…

ഓണം: ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ

: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് സ്ഥാപനത്തിന് പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ വി. ഷണ്‍മുഖന്‍ അറിയിച്ചു. വാളയാര്‍, മീനാക്ഷിപുരം ചെക്ക് പോസ്റ്റുകളില്‍ ഉള്‍പ്പെടെ 82 പരിശോധനകളാണ് നടന്നത്.…

error: Content is protected !!