മണ്ണാര്‍ക്കാട്: ഇടതുസര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പൊളളുന്ന വിലയും തളളുന്ന സര്‍ക്കാരും എന്ന മുദ്രാവാക്യമുയര്‍ത്തി മണ്ണാര്‍ക്കാട് മേഖലാ എസ്.ടി.യുവിന്‍റെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി. എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കുമരംപുത്തൂര്‍ സപ്ലൈകോ സ്റ്റോന്‍റെ മുമ്പില്‍ നടത്തിയ പരിപാടിയില്‍ എസ്.ടി.യു ജില്ലാ ട്രഷറര്‍ കെ.ടി ഹംസപ്പ അധ്യക്ഷനായി. എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി, അഡ്വ. നാസര്‍ കൊമ്പത്ത് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, ഹുസൈന്‍ കോളശ്ശേരി, വൈശ്യന്‍ മുഹമ്മദ്, പാറയില്‍ മുഹമ്മദാലി, സഹദ് അരിയൂര്‍, റഫീഖ പാറോക്കോട്, ജസീന അക്കര, റഫീന മുത്തനില്‍, ഷാഹിന എരേരത്ത് പ്രസംഗിച്ചു. നാസര്‍ പാതാക്കര സ്വാഗതവും കെ.പി ഉമ്മര്‍ നന്ദിയും പറഞ്ഞു. ടി.പി സൈനബ, റുബീന ചോലക്കല്‍, സി.കെ റംല, ഫാത്തിമ, ഷാഹിദ, പി.പി കബീര്‍, ഹസ്സന്‍ ചങ്ങലീരി, ബഷീര്‍ താളിയില്‍, വി. മുത്തുട്ടി, യു.പി. നിഷാദ്, നജ്മുദീന്‍ പള്ളത്ത്, ഷമീര്‍ ബാപ്പു തുടങ്ങിയവര്‍ സംബന്ധിച്ചു.