മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ഓണം വിപണന മേള തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ ചെയര്മാന് പി.എം നൗഫല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, വികസനകാര്യ ചെയര്മാന് സഹദ് അരിയൂര്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ ഇന്ദിര മാടത്തുംപുള്ളി, ജനപ്രതിനിധികളായ
മേരി സന്തോഷ്, അജിത്ത്, രുഗ്മിണി, ഹരിദാസന് ആഴ് വാഞ്ചേരി, രാജന് ആമ്പാടത്ത്, സെക്രട്ടറി ഇന്‍ ചാര്‍ജ് ശിവപ്രകാശന്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത തുടങ്ങിയവര്‍ സംബന്ധിച്ചു.