Day: August 26, 2022

മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : പൊലീസ് സ്റ്റേഷന് സമീപം കടവരാന്തയില്‍ മധ്യ വയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കാരാകുര്‍ശ്ശി, അയ്യപ്പന്‍ കാവ്,പുത്തന്‍വേലിയില്‍ ജോസിന്റെ മകന്‍ വാവച്ചന്‍ (58) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.പൊലീസെ ത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

അടുത്ത അഞ്ച് ദിവസം
വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ദിവസങ്ങ ളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലി നും സാധ്യതയുണ്ട്. കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍…

അട്ടപ്പാടിയില്‍ ഇക്കുറി
68 ഏക്കറിലുണ്ട്
ഉരുളക്കിഴങ്ങ് കൃഷി

ഷോളയൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നു.ഷോളയൂര്‍ പഞ്ചായത്തില്‍ 68 ഏക്കറിലാണ് ഉരുളകൃഷിയിറക്കിയിരിക്കുന്നത്.ഊത്തുക്കുഴി,ഗോഞ്ചിയൂര്‍,കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ അറുപതോളം കര്‍ഷകരാണ് ഉരു ളക്കിഴങ്ങ് കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നാണ് വിത്ത് എത്തിച്ചത്.കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കൃഷി.രണ്ട് മാസം മുമ്പാണ് കൃഷി തുടങ്ങിയ…

നിര്യാതയായി

അലനല്ലൂര്‍: എടത്തനാട്ടുകര ചളവ പരേതനായ കൈനിശീരി അപ്പു ക്കുട്ടന്റെ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി.സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍: ഗോപകുമാര്‍, ഭാനുമതി,ഉണ്ണികൃഷ്ണന്‍,ചന്ദ്രിക,സത്യപാലന്‍,പ്രമോദ്,പ്രമീള.മരുമക്കള്‍:കൃഷ്ണന്‍,വേലായുധന്‍,മണി,സൗമിനി,രുഗ്മിണി,ദേവയാനി,സരിത

ആംനെസ്റ്റി പദ്ധതി -2022: അവസാന തീയതി ഓഗസ്റ്റ് 31

മണ്ണാര്‍ക്കാട്: ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധ തി 2022 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും.ചരക്ക് സേവന നികുതി നിയമം നിലവില്‍ വരു ന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ ദ്ധിത നികുതി,കേന്ദ്ര…

ലഹരി വിരുദ്ധ
കാമ്പയിന് തുടക്കമായി

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തിലുള്ള വിമുക്തി ജനകീയ സമിതി ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. സെപ്റ്റംബര്‍ രണ്ട് വരെ വിവിധ ദിവസങ്ങളിലായി ആറിടങ്ങളിലാ യാണ് ലഹരിക്കെതിരായ…

ആഘോഷമായി വൈറ്റ് ഡേ

അലനല്ലൂര്‍: എടത്തനാട്ടുകര അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂ ളില്‍ സംഘടിപ്പിച്ച വൈറ്റ് ഡേ ആഘോഷം ശ്രദ്ധേയമായി. കുട്ടി കള്‍ക്ക് സമധാനത്തിന്റെ പ്രതീകമായ വെള്ളനിറം പരിചയപ്പെ ടുത്തുന്നതോടൊപ്പം ലാളിത്യം, വിശുദ്ധി,ദയ, ബഹുമാനം, അനുസര ണാശീലം എന്നി മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് വൈറ്റ് ഡേ…

വ്യാപാരിയുടെ സത്യസന്ധത;നഷ്ടമായ പേഴ്‌സ് തിരികെ കിട്ടി

മണ്ണാര്‍ക്കാട്: പാലക്കാട് നഗരത്തില്‍ വെച്ച് നഷ്ടപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശിയുടെ പേഴ്‌സ് വ്യാപാരിയുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചു.മണ്ണാര്‍ക്കാട് സ്വദേശി കെ.ടി ഷമീറിന്റെ പേഴ്‌സ് ഉച്ചയോടെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്.20,000 രൂപയും എടിഎം കാര്‍ഡ് അടക്കമുള്ള വിലപ്പെട്ട…

ഐ ഡി എസ് എഫ് എഫ് കെ യ്ക്ക് തുടക്കമായി
ലൈഫ് ടൈം അച്ചീവ്മെന്‍റ് റീന മോഹന് സമ്മാനിച്ചു

തിരുവനന്തപുരം: പതിനാലാമത് രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വ ചിത്രമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാ ടനം ചെയ്തു.സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അധ്യക്ഷനാ യി.ഹൃദയഹാരിയായ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ ഐ ഡി എസ് എഫ് എഫ് കെ മികച്ച വേദിയാണെന്ന് സാംസ്ക്കാരിക…

നിരോധിത പ്ലാസ്റ്റിക്:
പരിശോധന കര്‍ശനമാക്കി
ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത്

ഷോളയൂര്‍: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചതി ന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളി ല്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പരിശോ ധന നടത്തി.വിവിധ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കാലാവധി കഴി ഞ്ഞ…

error: Content is protected !!