മണ്ണാര്‍ക്കാട്: പാലക്കാട് നഗരത്തില്‍ വെച്ച് നഷ്ടപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശിയുടെ പേഴ്‌സ് വ്യാപാരിയുടെ സത്യസന്ധതയില്‍ തിരികെ ലഭിച്ചു.മണ്ണാര്‍ക്കാട് സ്വദേശി കെ.ടി ഷമീറിന്റെ പേഴ്‌സ് ഉച്ചയോടെ പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പേഴ്‌സ് നഷ്ടമായത്.20,000 രൂപയും എടിഎം കാര്‍ഡ് അടക്കമുള്ള വിലപ്പെട്ട രേഖകളും പേഴ്‌സിലുണ്ടായിരുന്നു.പേഴ്‌സ് കണ്ടു കിട്ടിയ പാലക്കാട് ന്യൂ കവിത ഓട്ടോ പാര്‍ട്‌സ് ഉടമ അബ്ദുല്‍ സലീം ഉടന്‍ സൗത്ത് പോ ലീസ് സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു.പേഴ്‌സ് നഷ്ടമായതിന്റെ വിഷമത്തിലിരിക്കെയാണ് സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയത്.പേഴ്‌സ് ലഭിച്ചിട്ടുണ്ടെന്നും നേരിട്ടെത്തി കൈപ്പറ്റാ നുമായിരുന്നു നിര്‍ദേശം.സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സിജോ എബ്ര ഹാമിന്റെ സാന്നിദ്ധ്യത്തില്‍ പേഴ്‌സ് ഷമീറിന് അബ്ദുല്‍ സലീം കൈമാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!