ഷോളയൂര്‍: ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നു.ഷോളയൂര്‍ പഞ്ചായത്തില്‍ 68 ഏക്കറിലാണ് ഉരുളകൃഷിയിറക്കിയിരിക്കുന്നത്.ഊത്തുക്കുഴി,ഗോഞ്ചിയൂര്‍,കട്ടാളക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ അറുപതോളം കര്‍ഷകരാണ് ഉരു ളക്കിഴങ്ങ് കൃഷിയില്‍ വ്യാപൃതരായിരിക്കുന്നത്.തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്തില്‍ നിന്നാണ് വിത്ത് എത്തിച്ചത്.കൃഷിവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് കൃഷി.രണ്ട് മാസം മുമ്പാണ് കൃഷി തുടങ്ങിയ ത്.രണ്ട് മാസം കഴിഞ്ഞാല്‍ വിളവെടുക്കാനാകും.അടുപ്പിച്ചുള്ള മഴയും പ്രതികൂല കാലാവസ്ഥയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെ ങ്കിലും നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. അട്ട പ്പാടിയില്‍ സുലഭമല്ലാത്ത ഉരുളക്കിഴങ്ങ് കൃഷിയെ സജീവമാക്കാ നും വന്യമൃഗശല്ല്യത്തില്‍ നിന്നും ഒരു പരിധി വരെ രക്ഷനേടാം എന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍ കൃഷിയിറക്കിയിട്ടുള്ളത്. ലാഭകരമായാല്‍ അടുത്ത വര്‍ഷം കൂടുതല്‍ സ്ഥലത്തേക്ക് വ്യാപി പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.