മണ്ണാര്‍ക്കാട്: ചരക്ക് സേവന നികുതി വകുപ്പിന്റെ ആംനസ്റ്റി പദ്ധ തി 2022 ലേക്ക് ഓപ്ഷന്‍ സമര്‍പ്പിക്കുവാനിലുള്ള തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കും.ചരക്ക് സേവന നികുതി നിയമം നിലവില്‍ വരു ന്നതിനു മുന്‍പുണ്ടായിരുന്ന നികുതി നിയമങ്ങളായ കേരള മൂല്യവര്‍ ദ്ധിത നികുതി,കേന്ദ്ര വില്‍പന നികുതി, കാര്‍ഷികാദായ നികുതി, പൊതു വില്‍പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ്, എന്നീ നിയമങ്ങള്‍ പ്രകാരമുള്ള കുടിശ്ശികകള്‍ തീര്‍ക്കാനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്. പിഴയിലും പലിശയിലും 100 ശതമാനം ഇളവ് ലഭിക്കും. എന്നാല്‍ കേരള പൊതു വില്‍പന നികുതി നിയമപ്രകാരം 2005 നു ശേഷമുള്ള കുടിശ്ശികക്ക് പിഴ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. കുടിശ്ശിക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനവും തവണകളായി അടയ്ക്കുന്നവര്‍ക്ക് 30 ശതമാനവും ഇള വ് ലഭിക്കും. കോടതികളില്‍ അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ ക്കും വകുപ്പ്തല അപ്പീല്‍ നല്‍കിയിട്ടുള്ള കേസുകള്‍ക്കും ആംനസ്റ്റി ബാധകമാണ്.
വ്യാപാരികളുടെ കുടിശ്ശിക വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. ഓപ്ഷന്‍ സമര്‍പ്പിക്കുന്ന തിന് നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www. keralataxes.gov.in സന്ദര്‍ശിച്ച് ഒറ്റത്തവണ രജിസ്ട്രേഷന്‍ കുടിശ്ശിക കള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കി ഒരോ വര്‍ഷത്തേ യ്ക്കും പ്രത്യേകം ഓപ്ഷന്‍ സമര്‍പ്പിക്കാനും സൗക ര്യമുണ്ട്. വെബ് സൈറ്റില്‍ നല്‍കിയിരിക്കുന്ന കുടിശ്ശിക വിവരങ്ങള്‍ ശരിയാണെ ങ്കില്‍ വ്യാപാരികള്‍ക്ക് ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. എന്തെ ങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ തിരുത്തലുകള്‍ വരു ത്തിയതിനു ശേഷം ഓപ്ഷന്‍ സമര്‍പ്പിക്കാവുന്നതാണ്. പ്രസ്തുത ഓപ്ഷന്‍ നികുതിനിര്‍ണ്ണയ അധികാരി പരിശോധിച്ച് അംഗീകരിച്ച ശേഷം ഓണ്‍ലൈനായി കുടിശ്ശിക ഒടുക്കാവുന്നതാണ്.ആംനസ്റ്റി പദ്ധതി ദീര്‍ഘിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.