ഷോളയൂര്‍: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ചതി ന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളി ല്‍ ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി പരിശോ ധന നടത്തി.വിവിധ കടകളില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കാലാവധി കഴി ഞ്ഞ ബേക്കറി സാധനങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്ത കടകളിലെ ഉടമകള്‍ക്ക് കര്‍ശനമായ താക്കീത് നല്‍കി.ബോധവല്‍ക്കരണ നോട്ടീസും നല്‍ കി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ് കാളി സ്വാമി,ജെഎച്ച്‌ഐ ഇന്ദിര,നീതു,പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് ഷാജി, ഓഫീസ് സ്റ്റാഫ് നഞ്ചന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടു ത്തു.