കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ നേതൃത്വത്തിലുള്ള വിമുക്തി ജനകീയ സമിതി ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി.
സെപ്റ്റംബര്‍ രണ്ട് വരെ വിവിധ ദിവസങ്ങളിലായി ആറിടങ്ങളിലാ യാണ് ലഹരിക്കെതിരായ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കു ന്നത്.നാടിനെ ലഹരിമുക്തമാക്കി സൈ്വര്യജീവിതം ഉറപ്പാക്കാനു ള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനം.11 അംഗ ജാഗ്രതാ സമിതിയും അഞ്ച് അംഗ അക്ഷര സേനാ അംഗ ങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
കണ്ടമംഗലം സെന്ററില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വിമുക്തി ചെയര്‍മാന്‍ സി.ഫസലുദ്ധീന്‍ അധ്യക്ഷനായി.മണ്ണാര്‍ക്കാട് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍ ക്ലാസ്സെടുത്തു.മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.മനോജ് പദ്ധതി വിശദീകരണം നടത്തി.വായനശാല പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി,വിമുക്തി കണ്‍വീനര്‍ ഹരിദാസ്, റിട്ടയേര്‍ഡ് എസ് ഐ അസീസ് മാമ്പറ്റ,കൊച്ചു നാരായണന്‍ മാസ്റ്റ ര്‍,പി.യൂസഫ് എന്നിവര്‍ സംസാരിച്ചു.സി മോഹന്‍ദാസ് സ്വാഗതവും എ.ഷൗക്കത്തലി നന്ദിയും പറഞ്ഞു.