പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലായതാണ് പാലായില്‍ ദൃശ്യമായത്. പാലാരിവട്ടത്തിന് തടയിടാന്‍ കിഫ്ബിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള നീക്കം ഇതിന് തെളിവാണ്.യുഡിഎഫ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റിന്റെ നിഴലില്‍ നില്‍ക്കുന്നതാണ് പ്രചാരണത്തിന്റെ അവസാന ലാപ്പിലെ സജീവ ചര്‍ച്ച.
അഴിമതിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിന് ആവേശം പകര്‍ന്നപ്പോള്‍ യുഡിഎഫ് നേതൃനിര വിറകൊണ്ടു. തങ്ങളുടെ ഒരു മുന്‍മന്ത്രി ഏത് നിമിഷവും അഴിമതിക്കേസില്‍ അറസ്റ്റിലാകുമെന്ന് നില വന്നപ്പോള്‍ അതിനെ മറികടക്കാന്‍ കിഫ്ബി ഓഡിറ്റിങ്ങിന് എ ജിയെ വിലക്കിയെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.