ഒറ്റപ്പാലം : റെയില്‍വേ സ്റ്റേഷന് സമീപത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീട് കുത്തിതുറന്ന് മോഷണം. എട്ടുപവന്‍ സ്വര്‍ണാഭരണങ്ങളും 2,500 രൂപയും നഷ്ടമായ തായി പരാതി. സേലം ചാത്തപ്പടി ആത്തൂര്‍മടം രാജയുടെ (48) വാടയ്ക്ക് താമസിക്കുന്ന വീട് കുത്തിതുറന്നാണ് പഴസില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. റെയില്‍വേ സ്റ്റേഷന്റെ തെക്കുഭാഗ ത്തുള്ള വീട്ടിലാണ് രാജയും കുടുംബവും താമസിക്കുന്നത്. തൊട്ടടുത്തായി വേറെയും തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഒരുവീടിന്റെ ചുമര്‍ ചാടിക്കടന്നാല്‍ തൊട്ടടുത്ത വീട്ടിലേക്ക് കയറാനാകും. എട്ടുവര്‍ഷത്തോളമായി രാജയും കുടുംബവും ഇവിടെ താമസിക്കുന്നു. ഇരുവരും രാവിലെ ജോലിക്ക് പോയതായിരുന്നു. തിരിച്ച് വീട്ടിലെത്തി യപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. വീട്ടിലെ നടുമുറിയിലെ ഹാഡ്‌ബോഡ് പെട്ടിക്കകത്ത് വെച്ചിരുന്ന കുഞ്ഞുപഴ്‌സിലുണ്ടായിരുന്ന പണവും മൂന്ന് മാല, കൈച്ചെ യിന്‍, മൂക്കുത്തി എന്നിവയാണ് നഷ്ടപ്പെട്ടത്. വീട്ടിലെ ബാഗുകളിലുണ്ടായിരുന്ന വസ്ത്ര ങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട നിലയിലാണ്. ആദ്യം കുത്തിതുറന്ന വീട്ടില്‍ നിന്നും ഒന്നും നഷ്ടമായിട്ടില്ല. അവിടെയും ബാഗുകള്‍ പരിശോധിച്ച ലക്ഷണങ്ങളുണ്ട്. പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.