തച്ചനാട്ടുകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കുന്നുംപുറം സ്വദേശി പട്ടിശ്ശീരി വീട്ടില്‍ ഫാത്തിമയുടെ വീട്ടില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച് തകര്‍ന്ന് സ്വിച്ച് ബോര്‍ഡും കേബിളും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു.വീട് ഭാഗിക മായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഫാത്തിമയും രണ്ട് മക്കളും മരുമക്കളും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് ഫാത്തിമയുടെ മകന്‍ ശറഫുദ്ധീന്‍ പറഞ്ഞു.തച്ചനാട്ടുകര വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.