മണ്ണാര്‍ക്കാട് : ചൂട് ഉയര്‍ന്നതോടെ താലൂക്കില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു. ഉണ ക്കപ്പുല്ലിനും അടിക്കാടിനും തീപിടിക്കുന്നതാണ് ആവര്‍ത്തിക്കുന്നത്. ഇന്ന് മൂന്നിടത്ത് പറമ്പിലും ഒരിടത്ത് പാടത്തും അഗ്നിബാധയുണ്ടായി. രാവിലെ 11 മണിക്കും രാത്രി എട്ടി നും ഇടയിലായിരുന്നു സംഭവങ്ങള്‍. കോട്ടോപ്പാടം, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്ത് പരിധിയിലാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തത്. കോട്ടോപ്പാടം പഞ്ചായത്തിലെ വേങ്ങ യില്‍ സ്വകാര്യ സ്ഥാപനത്തിന്റെ പിറകുവശത്തെ പറമ്പിലും, മേലേ അരിയൂരില്‍ പാ ടത്തുമാണ് തീപിടിത്തമുണ്ടായത്. തെങ്കരയില്‍ കൊറ്റിയോട് ക്ഷേത്രത്തിന് സമീപത്തെ പറമ്പിലാണ് തീപിടിച്ചത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കല്ല്യാണക്കാപ്പില്‍ പറമ്പില്‍ വെട്ടിയിട്ട പുല്ലിനും തീപിടിക്കുകയായിരുന്നു. വിവരമറിയിച്ചപ്രകാരം വട്ടമ്പലത്ത് നി ന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫി സര് ഇ.എം ഷിന്റോയുടെ നേതൃത്വത്തില്‍ സേന അംഗങ്ങളായ വിമല്‍കുമാര്‍, വിഷ്ണു, ഷബീര്‍, ശ്രീജേഷ്, രാമകൃഷ്ണന്, കിരണ്‍, അനില്‍കുമാര്‍, പ്രതീഷ് തുടങ്ങിയവര്‍ തീയണ ക്കുന്നതിന് നേതൃത്വം നല്കി.
