മണ്ണാര്‍ക്കാട് : തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്നില്‍ റബര്‍തോട്ടത്തില്‍ മേയാന്‍വിട്ട ആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. ചീരംകുഴിയില്‍ ജോസിന്റെ ആടാണ് ചത്ത ത്. ആക്രമിച്ചത് കടുവയാണെന്നാണ് ജോസ് പറയുന്നത്. ഇന്ന് വൈകിട്ടോടെ വീടിനു സ മീപത്തെ തോട്ടത്തില്വെച്ചായിരുന്നു സംഭവം. ഒമ്പത് ആടുകളെയാണ് തോട്ടത്തിലേ ക്ക് തീറ്റാനായി എത്തിച്ചിരുന്നത്. ഇതിലൊന്നിനെയാണ് സമീപത്തെ കാട്ടില്‍ നിന്നും വന്ന വന്യമൃഗം ആക്രമിച്ചത്. ശബ്ദം കേട്ട് ജോസെത്തിയപ്പോള് ആടിനെ വന്യജീവി ക ടിച്ചുകൊണ്ട് പോകുന്നതാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും വനപാലകരേയും വിവ രം അറിയിക്കുകയായിരുന്നു. ഇതുപ്രകാരം മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സു ബൈറിന്റെ നേതൃത്വത്തില്‍ ദ്രുതപ്രതികരണസേനയും പാലക്കയം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.മനോജിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെ ത്തി പരിശോധന നടത്തി. തോട്ടത്തിലും വനഭാഗത്തുമായി രാത്രി ഒമ്പതുമണി വരെ തിരച്ചില്‍ തുടര്‍ന്നു. പടക്കം പൊട്ടിച്ചും മറ്റുമായിരുന്നു പരതിയത്. എന്നാല്‍ വന്യജീവി യെ കണ്ടെത്താനായില്ല. ഏത് മൃഗമാണ് ആക്രമിച്ചതെന്ന കാര്യത്തില്‍ വ്യക്തതയായി ട്ടില്ല. ഒരു കാല്പാട് കണ്ടെത്തിയെങ്കിലും ഇത് വ്യക്തമല്ലെന്ന് ആധികൃതര്‍ പറഞ്ഞു. അതേസമയം വന്യമൃഗത്തിന്റെ സാന്നിദ്ധ്യമുണ്ടായതോടെ പ്രദേശവാസികള്‍ ഭീതി യിലാണ്. രാത്രിയില്‍ വനപാലകര്‍ പ്രദേശത്ത് റോന്തുചുറ്റുമെന്നും നാളെ വിശദമായ പരിശോധന നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ 50 ഓളം വനപാലകര്‍ മൂന്ന് സംഘങ്ങളായി പരിശോധന ആരംഭിക്കും. ഇരുമ്പകച്ചോല, പായപ്പുല്ല്, ഇഞ്ചിക്കുന്ന്, വട്ടപ്പാറ ഭാഗത്തെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തും വനഭാഗങ്ങളിലും പരിശോധന നടത്തുകയെന്ന് അധികൃതര്‍ അറിയിച്ചു.
