തെങ്കര: ചിറപ്പാടം ചെകിടിക്കുളത്ത് റബര്‍തോട്ടത്തിലുള്ള പുകപുരയ്ക്ക് തീപിടിച്ച് റബര്‍ഷീറ്റുകളും മേല്‍ക്കൂരയും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വിവരമ റിയിച്ചപ്രകാരം വട്ടമ്പലത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായ ത്തോടെ തീയണച്ചു. ഇതിനിടെ സേന അംഗത്തിന് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കോട്ടോപ്പാടം കുറുമ്പത്ത് വീട്ടില്‍ അബ്ബാസ് ഹാജി എന്നയാളുടെ തോട്ടത്തിലെ പുകപുരയില്‍ അഗ്നിബാധയുണ്ടായത്. ശ്രദ്ധയില്‍ പെട്ട ടാപ്പിംങ് തൊഴിലാളികള്‍ അഗ്നിരക്ഷാസേനയെ അറിയിച്ചു. തൊഴിലാളികള്‍ താമസിക്കുന്ന വീടിനോട് തൊട്ടടുത്താണ് ഓടുമേഞ്ഞ പുകപുരയുണ്ടായിരുന്നത്. ദുര്‍ഘടമായ സ്ഥലത്തേക്ക് വാഹനമെത്തിക്കാനും സേന പ്രയാസപ്പെട്ടു. അടുക്കി വെച്ചിരുന്ന ഷീറ്റുകള്‍ കത്തിയതിനാല്‍ കഠിനപരിശ്രമത്തിലൂടെ തീ നിയന്ത്രണവിധേ യമാക്കുകയായിരുന്നു.അഗ്നിശമന പ്രവര്‍ത്തനത്തിന് മിനി ടാങ്കര്‍ യൂണിറ്റില്‍ നിന്നും ഇറങ്ങുന്നതിനിടെയാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ കെ. അഖിലിന് വീണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍ സേനാ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രി യില്‍ എത്തിക്കുകയായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. ഏഴായിരം റബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു. മേല്‍ക്കൂര പൂര്‍ണമായും അഗ്നിക്കിരയായി. 7, 40, 000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 10 ലക്ഷം രൂപയുടെ വസ്തുവകകള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞ തായി സേന അറിയിച്ചു. സ്റ്റേഷന് ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയ ര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ വിമല്‍കുമാര്‍, വി.സുരേഷ്കുമാര്‍. അഖില്‍, കിരണ്‍, ഹോം ഗാര്‍ഡ് മുരളീധരന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി.
