ആരോഗ്യ സംരക്ഷണത്തിൽ അമിതവണ്ണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. ചിലർ തടി കുറക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ ചിലർക്ക് ആവശ്യം തടി വർദ്ധിപ്പിക്കുക എന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ എല്ലാവരും തയ്യാറാവും. അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നുള്ള കാര്യം പലർക്കും അറിയുകയില്ല.
തടി കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് തടി കൂട്ടുകയാണ് എന്ന കാര്യവും പലർക്കും അറിയുകയില്ല. കാരണം തടി കുറക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തിൽ അൽപം നിയന്ത്രണം വെക്കുമ്പോൾ അത് നല്ലതാണെന്ന് നമ്മൾ കരുതും. എന്നാൽ തടി കുറക്കുന്നതിന് വേണ്ടി ഭക്ഷണം പൂർണമായും ഉപേക്ഷിക്കുന്നവർ അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് അത്താഴം ഒഴിവാക്കി പോവുന്നവർക്ക്. ഇവർക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് എന്നതാണ് സത്യം.