മണ്ണാര്‍ക്കാട്:പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി പാലിച്ച് പയ്യനെടം റോഡ് പണി പൂര്‍ത്തിയാക്കാന്‍ സന്നദ്ധമാണെന്ന് കരാര്‍കമ്പനി പ്രതിനിധി ഷണ്‍മുഖ സുന്ദരം ഉറപ്പ് നല്‍കി. മണ്ണാര്‍ക്കാട് ടിബിയില്‍ പയ്യനെടം റോഡ് നവീകരണവു മായി ബന്ധപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷത യില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വന്നിട്ടുള്ള അപാകതകള്‍ ഉടന്‍ പരിഹരിക്കാമെന്നും ഷണ്‍മുഖം ഉറപ്പ് നല്‍കി.നവീകരണത്തിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പണി വേഗത്തിലാക്കുന്നതി നുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ കമ്പനി അധി കൃ ര്‍ക്കും പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്‍കി. നവീ കരണം നീണ്ട് പോകാതിരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി നടക്കുന്ന മുഴുവന്‍ സമയത്തും വകുപ്പുദ്യോഗസ്ഥരിലൊരാളുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. നില വിലുള്ള ജനകീയ കമ്മിറ്റി വിപുലീകരിക്കാനും യോഗം തീരുമാനി ച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി,വൈസ് പ്രസി ഡന്റ് ഉഷ,സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വറോടന്‍,മഞ്ജു തോമസ്,പഞ്ചായത്തംഗം ജോസ് കൊല്ലിയില്‍ നഗരസഭ കൗണ്‍സി ലര്‍മാരായ കെ.സി.അബ്ദുറഹ്മാന്‍,സിറാജുദ്ദീന്‍,പൊതുമാരത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ശങ്കരന്‍ ,അസി.എക്‌സി ക്യുട്ടീവ് എന്‍ജിനീയര്‍ അനീഷ്,എഇ കെ.ഷാജി,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജി സുരേഷ്‌കുമാര്‍,നൗഫല്‍ തങ്ങള്‍,അബു വറോടന്‍,ബസ് ഉടമ പ്രതിനിധി ഇല്ല്യാസ് തുടങ്ങിയവര്‍ സംസാരിച്ചു.