Month: September 2024

പന്തംകൊളുത്തി പ്രകടനം നടത്തി

കാഞ്ഞിരപ്പുഴ : പരിസ്ഥിതിലോല ഭൂപടത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ (കിഫ) കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കാഞ്ഞിരം അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. യോഗവും ചേര്‍ന്നു. കര്‍ഷകര്‍ക്ക്…

കോട്ടോപ്പാടത്ത് പാലിയേറ്റീവ് ഹോം കെയറിന് തുടക്കമായി

കോട്ടോപ്പാടം: പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി പാലിയേറ്റീവ് ക്ലിനിക്കിനും ഹോം കെയറിനും തുടക്കമായി. പാലിയേറ്റീവ് കെയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാരുടെ സേവനവും കിടപ്പു രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ക്ലിനിക്കില്‍ ലഭ്യമാകും. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോട്ടോപ്പാടം പാലിയേറ്റീവ് ആന്റ് റിലീഫ്…

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന്റെ ഓണച്ചന്ത തുടങ്ങി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവര്‍ ത്തനം തുടങ്ങി.ബാങ്കിന്റെ ഹെഡ് ഓഫിസിന് സമീപം നടമാളിക റോഡില്‍ നാട്ടുചന്ത കെട്ടിടത്തിലാണ് ഈ മാസം 14വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുക. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.…

വ്യാപാരസ്ഥാപനങ്ങളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം, ഏകീകൃത വില പാലിക്കണം- ജില്ല കലക്ടര്‍

പാലക്കാട് : വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാനും ഏകീകൃത വില പാലിക്കാനും ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം. ഓണക്കാ ലത്തോടനുബന്ധിച്ച് പൊതുവിപണിയില്‍ അനധികൃത വിലക്കയറ്റം തടയാന്‍ ജില്ല കല ക്ടര്‍ എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ്…

യുവാവിനെ ആക്രമിച്ചെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കൈതച്ചിറ സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ താജുദ്ദീന്‍ (27), ചീരത്തടയന്‍ റഷീദ് (38) എന്നിവരാണ് അറസ്റ്റിലായത്. കൈതച്ചിറ സ്വദേശി ഹക്കീമിന്റെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ആറിനാണ്…

സൈബർ കുറ്റകൃത്യങ്ങൾ തടയൽ: സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര അംഗീകാരം

മണ്ണാര്‍ക്കാട് : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ ക്കാർ നടത്തി വരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡി നേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം…

ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റ്

മണ്ണാര്‍ക്കാട് : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിന്റെ പ്രവാസി നിയമ സഹായ പദ്ധ തിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരിൽ നിന്ന് അപേ ക്ഷ ക്ഷണിച്ചു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ),…

വട്ടമണ്ണപ്പുറത്ത് വാഹനാപകടം; രണ്ട് പേര്‍ മരിച്ചു

അലനല്ലൂര്‍ : എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തുണ്ടായ ബൈക്കപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. എടത്തനാട്ടുകര പടിക്കപ്പാടം വടക്കേപീടിക അക്ബറിന്റെ മകന്‍ ഫഹദ് (20), ആഞ്ഞിലങ്ങാടി പുലയക്കളത്തില്‍ ഉമ്മറിന്റെ മകന്‍ ഹര്‍ഷില്‍ (18) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് വട്ടമണ്ണപ്പുറത്ത് വെച്ചായിരുന്നു സംഭവം. ആഞ്ഞിലങ്ങാടി…

മരത്തില്‍ നിന്നും വീണ് പരിക്കേറ്റയാള്‍ മരിച്ചു

മണ്ണാര്‍ക്കാട് : മരം വെട്ടുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചങ്ങലീരി മല്ലിയില്‍ സൈതലവി (60) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ കൈ തച്ചിറയിലുള്ള സ്വകാര്യവ്യക്തിയുടെ വളപ്പില്‍വച്ചായിരുന്നു സംഭവം. മരംമുറിക്കുന്ന തിനിടെ മരക്കൊമ്പ് തലക്കടിച്ച് മരത്തില്‍ നിന്നും വീണാണ് പരിക്കേറ്റത്. തുടര്‍ന്ന്…

സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാ രായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ…

error: Content is protected !!