കോട്ടോപ്പാടം: പഞ്ചായത്തിലെ കിടപ്പുരോഗികള്‍ക്ക് ആശ്വാസമേകി പാലിയേറ്റീവ് ക്ലിനിക്കിനും ഹോം കെയറിനും തുടക്കമായി. പാലിയേറ്റീവ് കെയര്‍ പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാരുടെ സേവനവും കിടപ്പു രോഗികള്‍ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ക്ലിനിക്കില്‍ ലഭ്യമാകും. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കോട്ടോപ്പാടം പാലിയേറ്റീവ് ആന്റ് റിലീഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള സാന്ത്വന പരിചരണ ക്ലിനിക് എന്‍.ഷംസു ദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടോപ്പാടം പാലിയേറ്റീവ് ഫൗണ്ടേഷന്‍ പ്രസിഡ ന്റ് അസീസ് കോട്ടോപ്പാടം അധ്യക്ഷനായി.
ഡോ. കെ.എ.കമ്മാപ്പ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, കല്ലടി അബൂബക്കര്‍, ടി.എ.സിദ്ദീഖ്, അസീസ് ഭീമനാട്, പാറശ്ശേരി ഹസ്സന്‍, പി.പി അബു, എന്‍.ചന്ദ്രശേഖരന്‍, എ.അബൂബക്കര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, നാസര്‍ കൊമ്പത്ത്, എടത്തനാട്ടുകര പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് ചെയര്‍മാന്‍ ജസീര്‍ അന്‍സാരി, ടി.പി ഉമ്മര്‍, മാനു തങ്ങള്‍, എം. ഉസ്മാന്‍, എം.അബ്ബാസ്, പാറയില്‍ മുഹമ്മദലി, പടുവില്‍ മാനു, കെ.ടി അബ്ദുള്ള, എന്‍. അയമുട്ടി ഹാജി, കെ.ടി സലാം, എ.അസൈനാര്‍, എന്‍.ഒ.ഷംസുദ്ദീന്‍, റഷീദ് ചതുരാല, മുഹമ്മദ് സക്കീര്‍, വി.പി റഹീസ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ.പി.ഉമ്മര്‍, ഹമീദ് കൊമ്പത്ത്, പി. എം.കുഞ്ഞിക്കോയ തങ്ങള്‍, നാസര്‍ പുളിക്കല്‍, ഒ.പി.മൂസ,ബഷീര്‍ പച്ചീരി, ഷാഫി നാലകത്ത്, ഒ.മുഹമ്മദലി, റഷീദ് ഓങ്ങല്ലൂര്‍,മുനീര്‍ താളിയില്‍, എം.മുഹമ്മദലി മിഷ്‌കാത്തി, കെ. മൊയ്തുട്ടി, പി.എം ഷുക്കൂര്‍, കെ.ഷറഫു ദ്ദീന്‍, എ.നാസര്‍, സി.പി നാസര്‍, എന്‍.സലീം, കെ.ഫൈസല്‍, സി.പി ഇക്ബാല്‍ തുടങ്ങി യവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി എ.മുഹമ്മദലി സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി എ.കെ. കുഞ്ഞയമു നന്ദിയും പറഞ്ഞു.