മണ്ണാര്‍ക്കാട്: ക്രിസ്മസ്, പുതവത്സരം എന്നിവയോടനുബന്ധിച്ച് വിപണികളില്‍ ഉണ്ടാ യേക്കാവുന്ന അവശ്യവസ്തുക്കളുടെ പൊതു കൃത്രിമ വിലക്കയറ്റം തടയുന്നതിന്റെ ഭാ ഗമായി പരിശോധന ശക്തമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ സ പ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ – താലൂക്ക്തല സ്‌ക്വാഡുകള്‍ ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന നടത്തി വരു ന്നുണ്ട്. ജില്ലയിലെ എല്ലാ മൊത്ത / ചില്ലറ വ്യാപാരികളും സ്ഥാപനങ്ങളില്‍ വില വിവര പട്ടിക, സ്റ്റോക്ക് ബോര്‍ഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും ഉപഭോക്താക്കള്‍ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കുകയും വേണം. സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിനാവ ശ്യമായ എല്ലാ ലൈസന്‍സുകളും നിര്‍ബന്ധമായും തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളി ല്‍ കരുതേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.