മണ്ണാര്‍ക്കാട് : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര സര്‍ ക്കാരിന്റെ പി.എം. ഉഷ പദ്ധതിയിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് എം. ഇ.എസ്. കല്ലടി കോ ളജിന് അഞ്ചു കോടി രൂപയുടെ ധനസഹായം അനുവദിച്ചു. നവംബര്‍ 19നു ചേര്‍ന്ന പ്രൊ ജക്ട് അപ്പ്രൂവല്‍ ബോര്‍ഡിന്റെ മൂന്നാമത് യോഗത്തിലാണ് കോളേജ് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചത്. കേരളത്തില്‍നിന്നും 11 കോളജുകള്‍ക്കാണ് ഈ പദ്ധതിയില്‍ ധനസഹാ യം അനുവദിച്ചിട്ടുള്ളത്. തൊഴില്‍ നൈപുണ്യ പരിശീലനകേന്ദ്രം, ടെക്നോളജി ബിസി നസ് ഇന്‍ക്യൂബേഷന്‍ സെന്റര്‍ എന്നിവ കോളജില്‍ നിര്‍മിക്കുന്നതിനാണ് ഇതില്‍ 2.5 കോടി രൂപ അനുവദിച്ചിട്ടുള്ളത്. അടിസ്ഥാനസൗകര്യ വികസനത്തിനും ഗവേഷണ പ്ര വര്‍ത്തനങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനും വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ പരിശീലന പരിപാടികള്‍ക്കുമായാണ് ബാക്കി തുക. ഈ വര്‍ഷം മാര്‍ച്ചിലാണ് കോളജ് പദ്ധതി സമര്‍പ്പിച്ചത്.