മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പ്രവര്‍ ത്തനം തുടങ്ങി.ബാങ്കിന്റെ ഹെഡ് ഓഫിസിന് സമീപം നടമാളിക റോഡില്‍ നാട്ടുചന്ത കെട്ടിടത്തിലാണ് ഈ മാസം 14വരെ ഓണച്ചന്ത പ്രവര്‍ത്തിക്കുക. ബാങ്ക് പ്രസിഡന്റ് പി.എന്‍ മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. അജയകുമാര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, ഭരണസമിതി അംഗങ്ങളായ പി.കെ.മോഹന്‍ദാസ്, പി. രാധാകൃഷ്ണന്‍, എന്‍.സി മാണിക്യന്‍, പി.റിയാസ്, എ.സൗമ്യ, സുബൈദ, മീന പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 12-ാം തിയതി മുതല്‍ പച്ചക്കറി ചന്തയുമുണ്ടാകും. പരമാ വധി വിലക്കുറവില്‍ ചന്തയില്‍ നിന്നും സാധനങ്ങള്‍വാങ്ങാം. തുണിസഞ്ചി ഉള്‍പ്പടെ 33 ഇനങ്ങളടങ്ങിയ ഓണക്കിറ്റും ഓണച്ചന്തയില്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!